---
title: "വടകര നഗരസഭയിൽ തൊഴിൽമേള സംഘടിപ്പിച്ചു"
english_title: "Job fair organized in Vadakara Municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/344165/job-fair-organized-in-vadakara-municipality"
published_at: "2026-02-25T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699eb7c7019a1_5.jpg"
keywords: []
---

# വടകര നഗരസഭയിൽ തൊഴിൽമേള സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ ജോബ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസ് കോംപ്ലക്സിൽ വെച്ച് തൊഴിൽമേള നടത്തി. മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷ ഇ.കെ. രമണി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**വടകര: **വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ ജോബ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസ് കോംപ്ലക്സിൽ വെച്ച് തൊഴിൽമേള നടത്തി. മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷ ഇ.കെ. രമണി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.

മറ്റൊരു സ്ഥിരം സമിതി അധ്യക്ഷനായ കെ. ഗോപാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൊഴിലന്വേഷകർക്ക് പുതിയ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ എ.പി. സുരേഷ്, ആർ. ഗണേശൻ, കൗൺസിലർ എം. ഫൈസൽ, വി.കെ. റീന, എ.കെ. പ്രവീണ, വി.ടി. സദാനന്ദൻ, ഇ.ജി. ഹരിപ്രസാദ്, കെ.വി. അഞ്ജു തുടങ്ങിയ പ്രമുഖർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/344165/job-fair-organized-in-vadakara-municipality)