---
title: "കോട്ടപ്പള്ളി വനിതാ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു"
english_title: "Kottapalli Women's Cooperative Society inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/344177/kottapalli-womens-cooperative-society-inaugurated"
published_at: "2026-02-25T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ec3230e7d0_6.jpg"
keywords: []
---

# കോട്ടപ്പള്ളി വനിതാ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വടകര:** കോട്ടപ്പള്ളിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച വനിതാ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവ്വഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൂടത്താം കണ്ടി സുരേഷ് ഷെയർ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നടത്തി.

## Article Content

**വടകര:** കോട്ടപ്പള്ളിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച വനിതാ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവ്വഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൂടത്താം കണ്ടി സുരേഷ് ഷെയർ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നടത്തി.

സംഘത്തിന്റെ ആദ്യ നിക്ഷേപം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.പി. ചന്ദ്രൻ സ്വീകരിച്ചു. പി. അബ്ദുറഹിമാൻ, സതി കണ്ണനാണ്ടി, പി.കെ. ദിവാകരൻ, എടത്തട്ട രാധാകൃഷ്ണൻ, വി. തങ്കമണി തുടങ്ങി വിവിധ ജനപ്രതിനിധികളും സഹകരണ മേഖലയിലെ പ്രമുഖരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ടി.വി. സഫീറ സ്വാഗതവും അജിത നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/344177/kottapalli-womens-cooperative-society-inaugurated)