---
title: "സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഓർക്കാട്ടേരി പി.കെ.എം യു.പിജേതാക്കൾ"
english_title: "Orkattery PKM UP winners in the Sevens Football Tournament"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/344312/orkattery-pkm-up-winners-in-the-sevens-football-tournament"
published_at: "2026-02-26T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fd9a602b0f_8.jpg"
keywords: []
---

# സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഓർക്കാട്ടേരി പി.കെ.എം യു.പിജേതാക്കൾ

> **Lead Summary:** **ഏറാമല: **ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ സംഘടിപ്പിച്ച മേഖലാ തല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഓർക്കാട്ടേരി പി കെ.എം യു പി സ്കൂൾ ജേതാക്കളായി. പൂർവ്വാധ്യാപകനായ കെ.ടി.കുഞ്ഞിരാമൻ മാസ്റ്റർ റോളിംഗ് ട്രോഫിക്ക് പുറമെ, 5000 രൂപയുടെ കാഷ് അവാർഡും ടീമിന് ലഭിച്ചു.

## Article Content

**ഏറാമല: **ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ സംഘടിപ്പിച്ച മേഖലാ തല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഓർക്കാട്ടേരി പി കെ.എം യു പി സ്കൂൾ ജേതാക്കളായി. പൂർവ്വാധ്യാപകനായ കെ.ടി.കുഞ്ഞിരാമൻ മാസ്റ്റർ റോളിംഗ് ട്രോഫിക്ക് പുറമെ, 5000 രൂപയുടെ കാഷ് അവാർഡും ടീമിന് ലഭിച്ചു.

റണ്ണേഴ്അപ്പിനുള്ള ട്രോഫിയും, 250O രൂപയുടെ കാഷ് അവാർഡുംഏറാമല യുപി സ്കൂളിനാണ്. സെക്കൻഡ് റണ്ണേഴ്സ് അപ്പ് ട്രോഫി കല്ലാമല യുപി സ്കൂളും നേടി. പിടിഎ പ്രസിഡന്റ് സി കെ ബിജു, പ്രിൻസിപ്പാൾ എൻ വി സീമ, പ്രധാന അധ്യാപിക കെ എസ് സീന, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ജയഹരി. ജി എന്നിവർ ഉപഹാരങ്ങൾ നൽകി.

സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ, ടൂർണമെന്റ് കമ്മിറ്റി കൺവീനർ സജിത്ത് എം.കെ. സംസാരിച്ചു. ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് എസ് സംഘടിപ്പിച്ച മേഖലാതല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ജേതാക്കളായ ഓർക്കാട്ടേരി പി കെ എം യു പി സ്കൂൾ ടീം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/344312/orkattery-pkm-up-winners-in-the-sevens-football-tournament)