---
title: "'രാഷ്ട്രീയം, സംസ്കാരം' എന്ന വിഷയത്തിൽ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു"
english_title: "Seminar organized in Vadakara on the topic of 'Politics and Culture'"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/344324/seminar-organized-in-vadakara-on-the-topic-of-politics-and-culture"
published_at: "2026-02-26T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fdee7c05c7_9.jpg"
keywords: []
---

# 'രാഷ്ട്രീയം, സംസ്കാരം' എന്ന വിഷയത്തിൽ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **പ്രമുഖ എഴുത്തുകാരൻ ആനന്ദിന്റെ തൊണ്ണൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വായനക്കാരുടെ കൂട്ടായ്മ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു. 'രാഷ്ട്രീയം, സംസ്കാരം' എന്ന വിഷയത്തിൽ നടന്ന പരിപാടി പ്രശസ്ത സാഹിത്യ വിമർശകൻ കെ.സി. നാരായണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **പ്രമുഖ എഴുത്തുകാരൻ ആനന്ദിന്റെ തൊണ്ണൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വായനക്കാരുടെ കൂട്ടായ്മ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു. 'രാഷ്ട്രീയം, സംസ്കാരം' എന്ന വിഷയത്തിൽ നടന്ന പരിപാടി പ്രശസ്ത സാഹിത്യ വിമർശകൻ കെ.സി. നാരായണൻ ഉദ്ഘാടനം ചെയ്തു.

അധികാര വ്യവസ്ഥയിൽ ദുരിതമനുഭവിക്കുന്നവർക്കു മാത്രമേ നീതിയെക്കുറിച്ചുള്ള യഥാർത്ഥ ആലോചനകൾ സാധ്യമാകൂ എന്ന് ആനന്ദിന്റെ കഥാപാത്രങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പി. പവിത്രൻ, ഡോ. എ.ജി. ഒലീന, ഷാജി ജേക്കബ്, ഡോ. കെ.എം. ഭരതൻ, രാജേന്ദ്രൻ എടത്തുംകര, അബ്ദുൾ ലത്തീഫ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/344324/seminar-organized-in-vadakara-on-the-topic-of-politics-and-culture)