---
title: "വടകര നഗരസഭയിൽ വയോജന സംഗമം സംഘടിപ്പിച്ചു"
english_title: "Senior Citizens' Meeting Organized in Vadakara Municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/344330/senior-citizens-meeting-organized-in-vadakara-municipality"
published_at: "2026-02-26T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fe320c4ed2_10.jpg"
keywords: []
---

# വടകര നഗരസഭയിൽ വയോജന സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന സംഗമം നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരുടെ ഒത്തുചേരലും വിവിധ കലാപരിപാടികളും കൊണ്ട് സംഗമം ശ്രദ്ധേയമായി.

## Article Content

**വടകര: **നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന സംഗമം നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരുടെ ഒത്തുചേരലും വിവിധ കലാപരിപാടികളും കൊണ്ട് സംഗമം ശ്രദ്ധേയമായി.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭയിലെ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ പി. പ്രശാന്തി, കെ. ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ പി.കെ. ജലാലുദീൻ, പി. ഗീത, എം.പി. ഗംഗാധരൻ, പി. സോമശേഖരൻ, പി.പി. വ്യാസൻ, ശശി പതേരി, ശരണ്യ വാഴയിൽ, ബിജുൽ കുമാർ എന്നിവരും ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.കെ. രമയും സംസാരിച്ചു.

ഇ.കെ. രമണി സ്വാഗതവും എ.പി. സുരേഷ് നന്ദിയും രേഖപ്പെടുത്തി. സംഗമത്തിന്റെ ഭാഗമായി വയോജനങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/344330/senior-citizens-meeting-organized-in-vadakara-municipality)