---
title: "തയ്യിൽ കുമാരൻ്റെ 34-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു"
english_title: "Thayil Kumaran's Martyrdom Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/344582/thayil-kumarans-martyrdom-day"
published_at: "2026-02-27T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a15ae4054fb_tru8.jpg"
keywords: []
---

# തയ്യിൽ കുമാരൻ്റെ 34-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** **വടകര: [** തയ്യിൽ കുമാരന്റെ 34-ാം രക്തസാക്ഷിത്വ ദിനം വടകര പൊൻമേരി പറമ്പിൽ സമുചിതമായി ആചരിച്ചു. മുസ്ലിം ലീഗ് ക്രിമിനലുകൾ കൊലപ്പെടുത്തിയ കുമാരന്റെ സ്മരണ പുതുക്കി നടന്ന ചടങ്ങുകൾ രാവിലെ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത്.

## Article Content

**വടകര: [** തയ്യിൽ കുമാരന്റെ 34-ാം രക്തസാക്ഷിത്വ ദിനം വടകര പൊൻമേരി പറമ്പിൽ സമുചിതമായി ആചരിച്ചു. മുസ്ലിം ലീഗ് ക്രിമിനലുകൾ കൊലപ്പെടുത്തിയ കുമാരന്റെ സ്മരണ പുതുക്കി നടന്ന ചടങ്ങുകൾ രാവിലെ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത്.

തുടർന്ന് വൈകുന്നേരം കുറ്റിവയലിൽ ഉജ്ജ്വലമായ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

പി.എം. വിനോദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി. ദാമോദരൻ, വി.ടി. ബാലൻ, എൻ.പി. ശ്രീലത തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു. നിരവധി പ്രവർത്തകർ പങ്കെടുത്ത റാലിയും സമ്മേളനവും രക്തസാക്ഷി സ്മരണയിൽ ആവേശമായി മാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/344582/thayil-kumarans-martyrdom-day)