---
title: "അഴിയൂർ ഗ്രാമപഞ്ചായത്തിൽ ശുചിത്വപഠനോത്സവം നടത്തി"
english_title: "Cleanliness festival held in Azhiyur Grama Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/344744/cleanliness-festival-held-in-azhiyur-grama-panchayat"
published_at: "2026-02-28T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a28c18969fe_1.jpg"
keywords: []
---

# അഴിയൂർ ഗ്രാമപഞ്ചായത്തിൽ ശുചിത്വപഠനോത്സവം നടത്തി

> **Lead Summary:** **അഴിയൂർ: **അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശുചിത്വപഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റിട്ടയേർഡ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുൾ ലത്തീഫ് മുഖ്യാതിഥിയായി.

## Article Content

**അഴിയൂർ: **അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശുചിത്വപഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റിട്ടയേർഡ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുൾ ലത്തീഫ് മുഖ്യാതിഥിയായി.

ഹരിതസേന സ്കോളർഷിപ്പിനും ഇക്കോസെൻസ് പ്രശംസ പത്രത്തിനും അർഹരായ 26 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് രമ്യ കരോടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വഫ ഫൈസൽ, നിർവഹണ ഉദ്യോഗസ്ഥ ഷീബ കെ.കെ. എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ശ്രീകല വി. സ്വാഗതവും രഞ്ജിത്ത് കുമാർ കെ.കെ. നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/344744/cleanliness-festival-held-in-azhiyur-grama-panchayat)