---
title: "കേരള കർഷകസംഘം വടകരയിൽ ധർണ സംഘടിപ്പിച്ചു"
english_title: "Kerala Farmers' Association organized a dharna in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/344931/kerala-farmers-association-organized-a-dharna-in-vadakara"
published_at: "2026-03-01T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3dc5911ca2_14.jpg"
keywords: []
---

# കേരള കർഷകസംഘം വടകരയിൽ ധർണ സംഘടിപ്പിച്ചു

> **Lead Summary:** **വടകര:** ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉപേക്ഷിക്കുക, നെല്ല് സംഭരണത്തിന് സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കർഷകസംഘം വടകരയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

## Article Content

**വടകര:** ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉപേക്ഷിക്കുക, നെല്ല് സംഭരണത്തിന് സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കർഷകസംഘം വടകരയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

കോട്ടപ്പള്ളിയിൽ നടന്ന പ്രതിഷേധം സി.പി.ഐ (എം) ഏരിയാ കമ്മിറ്റി അംഗം സി.എം. ഷാജി ഉദ്ഘാടനം ചെയ്തു. ഹംസ വായേരി അധ്യക്ഷനായ ചടങ്ങിൽ പി.കെ. വിജയൻ, ആർ.കെ. ചന്ദ്രൻ, എ. നിധിൻ കൃഷ്ണ എന്നിവർ സംസാരിച്ചു.

മേപ്പയിൽ ടൗണിൽ നടന്ന ധർണ എം. ധനീഷ് ഉദ്ഘാടനം ചെയ്യുകയും കെ. ലൈജു അധ്യക്ഷത വഹിക്കുകയും ചെയ്തു. കൂടാതെ, വടകര നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുവിളക്കിന് സമീപം നടന്ന പ്രതിഷേധം യൂനുസ് വളപ്പിൽ ഉദ്ഘാടനം ചെയ്തു. കർഷക വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഈ മേഖലാതല ധർണകൾ നടന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/344931/kerala-farmers-association-organized-a-dharna-in-vadakara)