---
title: "'സ്നേഹസംഗമം'; വടകരയിൽ കെ എൻ എം കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു"
english_title: "KNM Committee organized Iftar meet in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/344970/knm-committee-organized-iftar-meet-in-vadakara"
published_at: "2026-03-01T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a40b6fd6f45_22.jpg"
keywords: []
---

# 'സ്നേഹസംഗമം'; വടകരയിൽ കെ എൻ എം കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര:** കേരള നദുവത്തുൽ മുജാഹിദീൻ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര സിറ്റി ടവർ ഓഡിറ്റോറിയത്തിൽ 'സ്നേഹസംഗമം' ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വടകര നഗരസഭ ചെയർമാൻ പി.കെ. ശശി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**വടകര:** കേരള നദുവത്തുൽ മുജാഹിദീൻ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര സിറ്റി ടവർ ഓഡിറ്റോറിയത്തിൽ 'സ്നേഹസംഗമം' ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വടകര നഗരസഭ ചെയർമാൻ പി.കെ. ശശി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം പ്രസിഡന്റ് എ.കെ. നസീർ മദനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി മുഖ്യാതിഥിയായി പങ്കെടുത്തു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത മേഖലകളിലെ പ്രമുഖർ ഒത്തുചേർന്ന സംഗമത്തിൽ ഡോ. ജലീൽ ഒതായി, സുബൈർ കൗസരി, എം.സി. വടകര തുടങ്ങി പ്രമുഖർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. ഇബ്രാഹിം സ്വാഗതവും പി.വി. മുഹമ്മദ് ഷനുദ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/344970/knm-committee-organized-iftar-meet-in-vadakara)