---
title: "മുനിസിപ്പൽ കോർപറേഷൻ കണ്ടിജൻസി പെൻഷനേഴ്‌സ് വടകര യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു"
english_title: "Municipal Corporation Contingency Pensioners Vadakara Unit organized a conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/345111/municipal-corporation-contingency-pensioners-vadakara-unit-organized-a-conference"
published_at: "2026-03-02T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a537cd11e00_2.jpg"
keywords: []
---

# മുനിസിപ്പൽ കോർപറേഷൻ കണ്ടിജൻസി പെൻഷനേഴ്‌സ് വടകര യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **മുനിസിപ്പൽ കോർപറേഷൻ കണ്ടിജൻസി പെൻഷനേഴ്‌സ് അസോസിയേഷൻ വടകര യൂണിറ്റിന്റെ വാർഷിക സമ്മേളനം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. പ്രസന്നകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **മുനിസിപ്പൽ കോർപറേഷൻ കണ്ടിജൻസി പെൻഷനേഴ്‌സ് അസോസിയേഷൻ വടകര യൂണിറ്റിന്റെ വാർഷിക സമ്മേളനം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. പ്രസന്നകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. ബാലകൃഷ്ണൻ, പി.പി. രാജൻ, പി.കെ. ശങ്കരൻ, കെ. ശങ്കരൻ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ ക്ഷേമവും സംഘടനാ പ്രവർത്തനങ്ങളും സമ്മേളനം ചർച്ച ചെയ്തു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കെ. കുഞ്ഞിക്കണ്ണൻ (പ്രസിഡന്റ്), പി.പി. രാജൻ, എൻ. രാജൻ (വൈസ് പ്രസിഡന്റുമാർ), എൻ. ബാലകൃഷ്ണൻ (സെക്രട്ടറി), പി.ടി. ശ്യാമള (ജോയിന്റ് സെക്രട്ടറി), പി.കെ. ശങ്കരൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/345111/municipal-corporation-contingency-pensioners-vadakara-unit-organized-a-conference)