---
title: "തണ്ണീർ തടo നികത്തൽ; കർശന നടപടി വേണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം"
english_title: "Filling of water reservoirs; Azhiyur Panchayat Agricultural Development Committee meeting demands strict action"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/345429/filling-of-water-reservoirs-azhiyur-panchayat-agricultural-development-committee-meeting-demands-strict-action"
published_at: "2026-03-03T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7034ab575f_16.jpg"
keywords: []
---

# തണ്ണീർ തടo നികത്തൽ; കർശന നടപടി വേണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം

> **Lead Summary:** **അഴിയൂർ:**തണ്ണീർതടങ്ങൾ വ്യാപകമായി മണ്ണിട്ട് നികത്തുന്നവർക്ക് എതിരെ കർശന നടപടിയെടുക്കണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം ആവശ്യപ്പെട്ടു.

## Article Content

**അഴിയൂർ:**തണ്ണീർതടങ്ങൾ വ്യാപകമായി മണ്ണിട്ട് നികത്തുന്നവർക്ക് എതിരെ കർശന നടപടിയെടുക്കണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം ആവശ്യപ്പെട്ടു.

തണ്ണീർതടങ്ങൾ നിക്കത്തുന്ന ലോബികൾക്ക് എതിരെ ഫലപ്രദമായ നടപടിസ്വീകരിക്കുന്നില്ലെന്ന് പരാതി ഉയർന്നു. കൃഷി ഭവനിൽ ഒഴിഞ്ഞ് കിടക്കുന്ന കൃഷി അസിസ്റ്റൻഡ് തസ്തികയിലേക്ക് ജി വനക്കാരെ നിയമിക്കണമെന്ന് ആവശ്യമുയർന്നു.

ജീവനക്കാരുടെ അഭാവം മൂലം ഓഫീസ് പ്രവർത്തനം താളം തെറ്റുന്നതായി സമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല , വൈസ് പ്രസിഡണ്ട് രമ്യ കരോടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ശ്രീധരൻ , കൃഷി ഓഫീസർ പി എസ് സ്വരൂപ് , പി ബാബുരാജ്, പ്രദീപ് ചോമ്പാല , കെ എ സുരേന്ദ്രൻ , സി എം സജീവൻ , കെ വി രാജൻ, പി സുരേഖ , കെ പി രവിന്ദ്രൻ, ഇ ടി കെ പ്രഭാകരൻ, പി കെ കാസിം, വി പി ചന്ദ്രൻ , എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/345429/filling-of-water-reservoirs-azhiyur-panchayat-agricultural-development-committee-meeting-demands-strict-action)