---
title: "നേതാവിനെ വ്യാപാരികള്‍ തള്ളി; വടകര നഗരത്തിലും  ഹര്‍ത്താല്‍ ശക്തമായി തുടരുന്നു               "
english_title: "Leader rejected by traders; In Vadakara city too The hartal continues in earnest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34550/leader-rejected-by-traders-in-vadakara-city-too-the-hartal-continues-in-earnest"
published_at: "2022-03-29T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242af3e6cbc4_harthal at vatakara.jpg"
keywords: []
---

# നേതാവിനെ വ്യാപാരികള്‍ തള്ളി; വടകര നഗരത്തിലും  ഹര്‍ത്താല്‍ ശക്തമായി തുടരുന്നു               

> **Lead Summary:** **വടകര: **തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിന്റെ ആഹ്വാനം വ്യാപാരി സമൂഹം തള്ളിക്കളഞ്ഞു.

## Article Content

**വടകര: **തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിന്റെ ആഹ്വാനം വ്യാപാരി സമൂഹം തള്ളിക്കളഞ്ഞു.

ചൊവ്വാഴ്ച്ചയും ഹര്‍ത്താല്‍ വടകര നഗരത്തിലും ശക്തമായി തുടരുന്നു ഇന്നലെ രാത്രി വടകരയിലെ വ്യാപാരി നേതാവ് എല്ലാ കടകളും തുറക്കാന്‍ വാട്‌സാപ്പിലൂടെ കട ഉടമകളോടും, തൊഴിലാളികളോടും ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ പെട്രോള്‍ പമ്പുകള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍ കട ഉടമകള്‍ കടകള്‍ തുറക്കാതെ തന്നെ മുന്നോട്ടു നീങ്ങി. നേതാവിന്റെ പ്രഖ്യാപനം കേട്ട് രാവിലെ തന്നെ കട തുറക്കാന്‍ എത്തിയ തൊഴിലാളികള്‍ നട്ടംതിരിഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34550/leader-rejected-by-traders-in-vadakara-city-too-the-hartal-continues-in-earnest)