---
title: "ഒഞ്ചിയത്ത് ബാലസംഘത്തിന്റെ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു"
english_title: "Anti-war rally organized by Onchiyat Bala Sangham"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/345500/anti-war-rally-organized-by-onchiyat-bala-sangham"
published_at: "2026-03-04T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7cae05f909_card2.jpg"
keywords: []
---

# ഒഞ്ചിയത്ത് ബാലസംഘത്തിന്റെ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ഒഞ്ചിയം: **ഇറാനുനേരെയുള്ള സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കെതിരെ ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. നാദാപുരം റോഡിൽ നടന്ന യുദ്ധവിരുദ്ധ സദസ്സ് എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**ഒഞ്ചിയം: **ഇറാനുനേരെയുള്ള സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കെതിരെ ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. നാദാപുരം റോഡിൽ നടന്ന യുദ്ധവിരുദ്ധ സദസ്സ് എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് ഉദ്ഘാടനം ചെയ്തു.

ടി.കെ. അബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എഫ്ഐ ഏരിയാ സെക്രട്ടറി മാനസ്, ബാലസംഘം ഏരിയാ ഭാരവാഹികളായ സാൻവിയ സജീവൻ, വി.എം. പ്രജീഷ് കുമാർ, ധനേഷ്, അലൻ നന്ദ്, കെ. രൂപ എന്നിവർ സംസാരിച്ചു.

ഏരിയാ സെക്രട്ടറി പ്രിൻസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ലോകസമാധാനത്തിന് ഭീഷണിയാകുന്ന അധിനിവേശ നയങ്ങൾക്കെതിരെ കൗമാരപ്രായക്കാരുടെ ശക്തമായ പ്രതിഷേധമാണ് സദസ്സിൽ ഉയർന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/345500/anti-war-rally-organized-by-onchiyat-bala-sangham)