---
title: "ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും സംഘടിപ്പിച്ചു"
english_title: "Ayanjary Panchayat Muslim League organized relief distribution, iftar and prayer meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/345552/ayanjary-panchayat-muslim-league-organized-relief-distribution-iftar-and-prayer-meeting"
published_at: "2026-03-04T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7ee8ab63a0_15.jpg"
keywords: []
---

# ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ റിലീഫ് വിതരണവും ഇഫ്താർ സംഗമവും പ്രാർഥന സദസ്സും ആയഞ്ചേരി ശംസുൽ ഉലമ അക്കാദമിയിൽ വെച്ച് സംഘടിപ്പിച്ചു. ജില്ല മുസ്‌ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ റിലീഫ് വിതരണവും ഇഫ്താർ സംഗമവും പ്രാർഥന സദസ്സും ആയഞ്ചേരി ശംസുൽ ഉലമ അക്കാദമിയിൽ വെച്ച് സംഘടിപ്പിച്ചു. ജില്ല മുസ്‌ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

യുദ്ധ ഭീതിയിൽ കഴിയുന്ന പശ്ചിമേഷ്യയുടെ സമാധാനത്തിനായി പ്രത്യേക പ്രാർഥന സദസ്സിന് സി എച്ച് ഹമീദ് മുസ്‌ലിയാർ നേതൃത്വം നൽകി. ബഹറൈൻ കെ എം സി സി സഹകരണത്തോടെയുള്ള റിലീഫ് വിതരണം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് നൊച്ചാട്ട് കുഞ്ഞബ്‌ദുല്ല നിർവ്വഹിച്ചു.

ഹാരിസ് റഹ്‌മാനി തിനൂർ റംസാൻ പ്രഭാഷണം നിർവ്വഹിച്ചു.പ്രസിഡണ്ട് മഹമൂദ് മുച്ചിലോട്ടുമ്മൽ അധ്യക്ഷത വഹിച്ചു.മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി വി പി കുഞ്ഞബ്ദല്ല മാസ്റ്റർ, സി എം അഹമ്മദ് മൗലവി, മൻസൂർ എടവലത്ത്, കിളിയമ്മൽ കുഞ്ഞബ്‌ദുല്ല, ഹാരിസ് മുറിച്ചാണ്ടി,നൗഷാദ് തുപ്പനാരി,കെ മുഹമ്മദ് സാലിഹ്,ഇല്ല്യാസ് മാങ്ങോട് സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം എം മുഹമ്മദ് സ്വാഗതവും സി കെ ഗഫൂർ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്നഇഫ്‌താർ സംഗമത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തയ്യിൽ ആസ്യ ടീച്ചർ, വൈസ് പ്രസിഡണ്ട് കണ്ണോത്ത് ദാമോദരൻ,ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ,വനിത പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ മഹമൂദ് മുച്ചിലോട്ടുമ്മൽ, എം എം മുഹമ്മദ്, തെക്കിണി ഇല്ലത്ത് കുഞ്ഞബ്ദുല്ല, കായക്കണ്ടി ഹമീദ് മാസ്റ്റർ,സി കെ ഗഫൂർ, വിപി ഫസലുറഹ്മാൻ, അക്കരോൽ അബ്‌ദുല്ല, ടി കെ മൊയ്തു മാസ്റ്റർ, കെ എം സി തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/345552/ayanjary-panchayat-muslim-league-organized-relief-distribution-iftar-and-prayer-meeting)