---
title: "തണല്‍ ബിരിയാണി ചലഞ്ച് ; പ്രായഭേദമില്ലാതെ കാരുണ്യ മനസ്സുകള്‍"
english_title: " The Biryani Challenge organized as part of Thanal Vadakara's resource mobilization program was notable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34562/the-biryani-challenge-organized-as-part-of-thanal-vadakaras-resource-mobilization-program-was-notable"
published_at: "2022-03-29T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242b7dbaec33_biriyani .jpg"
keywords: []
---

# തണല്‍ ബിരിയാണി ചലഞ്ച് ; പ്രായഭേദമില്ലാതെ കാരുണ്യ മനസ്സുകള്‍

> **Lead Summary:** **ചോറോട്: **തണല്‍ വടകരയുടെ വിഭവ സമാഹരണ പരിപാടിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് 14, 15 വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി.

## Article Content

**ചോറോട്: **തണല്‍ വടകരയുടെ വിഭവ സമാഹരണ പരിപാടിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് 14, 15 വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി.

ജാതിമത രാഷ്ട്രിയ പ്രായഭേദമന്യേ പിഞ്ചുമക്കളടക്കം സജീവമായി പങ്കെടുത്തു. ചോറോട് ,ചേന്ദമംഗലം, കൈനാട്ടി, കെ.ടി ബസാര്‍ എന്നിവിടങ്ങളിലായി ഏകദേശം മൂവായിരത്തോളം ബിരിയാണി പായ്ക്കറ്റുകള്‍ വിതരണം ചെയ്തു. തണല്‍ അഭ്യുദയകാംക്ഷികള്‍, സ്പാര്‍ക്ക് ചോറോട്, റസിഡന്‍സ് അസോസിയേഷനുകള്‍, വാര്‍ഡ്തല കമ്മിറ്റികള്‍, നാട്ടുകാര്‍, വിദ്യാര്‍ത്ഥി യുവജനങ്ങള്‍, ജനപ്രതിനിധികള്‍, സാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ചോറോട് ഗെയിറ്റില്‍ 14, 15, വാര്‍ഡുകമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്നതണല്‍ ബിരിയാണി ചാലഞ്ച് ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗo ജിഷ പനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ലളിത ഗോവിന്ദാലയം, പ്രസാദ് വിലങ്ങില്‍, തണല്‍ പ്രതിനിധി ഇസ്മയില്‍ മൂസ, എ രാജീവന്‍, രൂപേഷ് ഇ.എം, വി.കെ.ബാബു., മനോജ് കോറോത്ത് എന്നിവര്‍ സംസാരിച്ചു.കണ്‍വീനര്‍ എം.വി.മനോജ് സ്വാഗതവും മുസ്തഫ മുട്ടുങ്ങല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34562/the-biryani-challenge-organized-as-part-of-thanal-vadakaras-resource-mobilization-program-was-notable)