---
title: "മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു "
english_title: "SPC passing out parade organized at Madappally GVHSS"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/345624/spc-passing-out-parade-organized-at-madappally-gvhss"
published_at: "2026-03-04T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a845c375c99_22.jpg"
keywords: []
---

# മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു 

> **Lead Summary:** **മടപ്പള്ളി: **മടപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ 2024-26 ബാച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. പരേഡ് കമാൻഡർ മാനസ ആർ, സെക്കൻഡ് കമാൻഡർ മുഹമ്മദ് ഷസീം എന്നിവർ നയിച്ച പരേഡിൽ വടകര ഡി.വൈ.എസ്.പി സനിൽകുമാർ, സബ് ഇൻസ്പെക്ടർ സുനിൽകുമാർ ടി, കോസ്റ്റൽ എസ്.ഐ വരീഷ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ സിബി തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**മടപ്പള്ളി: **മടപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ 2024-26 ബാച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. പരേഡ് കമാൻഡർ മാനസ ആർ, സെക്കൻഡ് കമാൻഡർ മുഹമ്മദ് ഷസീം എന്നിവർ നയിച്ച പരേഡിൽ വടകര ഡി.വൈ.എസ്.പി സനിൽകുമാർ, സബ് ഇൻസ്പെക്ടർ സുനിൽകുമാർ ടി, കോസ്റ്റൽ എസ്.ഐ വരീഷ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ സിബി തുടങ്ങിയവർ സംബന്ധിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഗാലിദ്, ഹെഡ്മാസ്റ്റർ ഗഫൂർ എൻ, പി.ടി.എ പ്രസിഡന്റ് രാജേഷ് കെ.പി, എസ്.എം.സി ചെയർമാൻ പ്രീജിത് കുമാർ, എം.പി.ടി.എ പ്രസിഡന്റ് നിമ എന്നിവരും പങ്കെടുത്തു. ഡി.ഐമാരായ രമ്യ, രാജേഷ് കുമാർ, എ.എസ്.ഐ ബിജു എന്നിവർ പരേഡിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/345624/spc-passing-out-parade-organized-at-madappally-gvhss)