---
title: "കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ"
english_title: "The Left will continue to rule in Kerala - Panniyan Raveendran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/345685/the-left-will-continue-to-rule-in-kerala-panniyan-raveendran"
published_at: "2026-03-05T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a90e4cd7b06_8.jpg"
keywords: []
---

# കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

> **Lead Summary:** **ഒഞ്ചിയം: **കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് മൂന്നാം ഊഴം ലഭിക്കുമെന്നും സർക്കാരിന്റെ ജനപക്ഷ വികസനത്തിന് ജനങ്ങൾ അംഗീകാരം നൽകുമെന്നും സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഒഞ്ചിയത്ത് സി.പി.ഐ സംഘടിപ്പിച്ച മണ്ടോടി കണ്ണൻ രക്തസാക്ഷിത്വ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**ഒഞ്ചിയം: **കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് മൂന്നാം ഊഴം ലഭിക്കുമെന്നും സർക്കാരിന്റെ ജനപക്ഷ വികസനത്തിന് ജനങ്ങൾ അംഗീകാരം നൽകുമെന്നും സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഒഞ്ചിയത്ത് സി.പി.ഐ സംഘടിപ്പിച്ച മണ്ടോടി കണ്ണൻ രക്തസാക്ഷിത്വ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ് സർക്കാർ സാധാരണക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും സർക്കാർ വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റാനും പാവപ്പെട്ടവർക്ക് വീട് നൽകാനും സർക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ജനങ്ങൾ മറക്കില്ലെന്നും, കേരളം ഇടതുപക്ഷത്തോടൊപ്പം നിൽക്കുമ്പോൾ വികസന മുരടിപ്പ് നേരിടുന്ന വടകരയിലും രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. ഗംഗാധരക്കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് , എക്സി. അംഗങ്ങളായ ആർ. സത്യൻ, അജയ് ആവള, മണ്ഡലം സെക്രടറി എൻ.എം ബിജു, ഇ. രാധാകൃഷ്ണൻ, വി.പി.രാഘവൻ എന്നിവർ സംസാരി ച്ചു . പരിപാടിയോടനുബന്ധിച്ച് നുറുകണക്കിന് പേർ പങ്കെടുത്ത പ്രകടനവും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/345685/the-left-will-continue-to-rule-in-kerala-panniyan-raveendran)