---
title: "പുരോഗമന കലാ സാഹിത്യ സംഘം വടകര മേഖല കമ്മിറ്റി യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു"
english_title: "Anti-war rally organized in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/345968/anti-war-rally-organized-in-vadakara"
published_at: "2026-03-06T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa77f3bb870_3.jpg"
keywords: []
---

# പുരോഗമന കലാ സാഹിത്യ സംഘം വടകര മേഖല കമ്മിറ്റി യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **പുരോഗമന കലാ സാഹിത്യ സംഘം വടകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര സാംസ്കാരിക ചത്വരത്തിൽ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥി ഇലോഷ സനീഷ് മാജിക് അവതരിപ്പിച്ച് വേറിട്ട രീതിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **പുരോഗമന കലാ സാഹിത്യ സംഘം വടകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര സാംസ്കാരിക ചത്വരത്തിൽ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥി ഇലോഷ സനീഷ് മാജിക് അവതരിപ്പിച്ച് വേറിട്ട രീതിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

അഡ്വ. ഇ.വി ലിജീഷ്, ടി. രാജൻ, ഗോപീനാരായണൻ, ആർ. ബാലറാം, അനിൽ ആയഞ്ചേരി, ഡോ. കെ.എം ഭരതൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചിത്രരചനയിലൂടെ ജോളി എം. സുധൻ, പവിത്രൻ ഒതയോത്ത്, അമ്പിളി വിജയൻ, രജിന, ബേബി രാജ്, ശ്രീ ഗംഗ സുനീത്, ജിലീഷ് എന്നിവർ പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ, കെ.പി സീന, പി.എസ് ബിന്ദു മോൾ, മിനിഷ കാനപ്പള്ളി, കെ.കെ പ്രഭാകരൻ, രമേശൻ കല്ലേരി എന്നിവർ കവിതകൾ ആലപിച്ചു. ഭരതൻ കുട്ടോത്ത്, മണലിൽ മോഹനൻ, എ. ശശിധരൻ എന്നിവരുടെ ഗാനാലാപനവും ദാമു കോട്ടപ്പള്ളിയുടെ മാജിക് പ്രകടനവും പരിപാടിക്ക് മാറ്റുകൂട്ടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/345968/anti-war-rally-organized-in-vadakara)