---
title: "ഓര്‍ക്കാട്ടേരി കെ എം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ് പി സി വിളംബരജാഥ നടത്തി   "
english_title: "Orkatteri KM Govt: Vocational Higher Secondary School SPC held a proclamation rally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34615/orkatteri-km-govt-vocational-higher-secondary-school-spc-held-a-proclamation-rally"
published_at: "2022-03-29T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242f68b04da0_spc orkkerey .jpg"
keywords: []
---

# ഓര്‍ക്കാട്ടേരി കെ എം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ് പി സി വിളംബരജാഥ നടത്തി   

> **Lead Summary:** **ഓര്‍ക്കാട്ടേരി : **ലഹരി വി പത്തിനും, യുദ്ധ ഭീകരതക്കുമെതിരെ ജന മനസാക്ഷി ഉണര്‍ത്താന്‍ ഓര്‍ക്കാട്ടേരി കെ എം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് പി സി യൂണിറ്റ് വിളംബര ജാഥ നടത്തി.

## Article Content

**ഓര്‍ക്കാട്ടേരി : **ലഹരി വി പത്തിനും, യുദ്ധ ഭീകരതക്കുമെതിരെ ജന മനസാക്ഷി ഉണര്‍ത്താന്‍ ഓര്‍ക്കാട്ടേരി കെ എം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് പി സി യൂണിറ്റ് വിളംബര ജാഥ നടത്തി.

സ്‌കൂളില്‍ നിന്ന് ആരംഭിച്ച ജാഥ മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ച് ഓര്‍ക്കാട്ടേരി ടൗണ്‍ ചുറ്റി പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈ ങ്ങോളി ഫ്‌ലാഗ് ഓഫ് ചെയ്തു.

അഡീഷണല്‍ എസ്‌ഐ രാംദാസ്, എസ് പി ഓ മാരായ വസന്ത, സജീവന്‍, അനുപമ നേതൃത്വം നല്‍കി.

പഞ്ചായത്ത് ഓഫീസ് പരിസരത്ത് നല്‍കിയ സ്വീകരണത്തിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപു രാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പറമ്പത്ത് പ്രഭാകരന്‍, ജി രതീഷ്, ടി കെ രാമകൃഷ്ണന്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34615/orkatteri-km-govt-vocational-higher-secondary-school-spc-held-a-proclamation-rally)