---
title: "ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച് വിദ്യാർഥികൾ"
english_title: "Students talk to a doctor about healthy habits in Ayanjari"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/346191/students-talk-to-a-doctor-about-healthy-habits-in-ayanjari"
published_at: "2026-03-07T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc80165a23_10.jpg"
keywords: []
---

# ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച് വിദ്യാർഥികൾ

> **Lead Summary:** **ആയഞ്ചേരി:** പാഠപുസ്തകത്തിലെ അറിവുകൾക്കപ്പുറം ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ വള്ളിയാട് എം.എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അവസരമൊരുങ്ങി. 'ആരോഗ്യം സമ്പത്ത്' എന്ന പാഠഭാഗത്തിന്റെ ഭാഗമായി, രോഗങ്ങളെക്കുറിച്ചുള്ള തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ കുട്ടികൾ തിരുവള്ളൂർ മെഡിക്കൽ ഓഫീസർ ഡോ. കെ.ജി. ചെറിയാനുമായി കൂടിക്കാഴ്ച നടത്തി.

## Article Content

**ആയഞ്ചേരി:** പാഠപുസ്തകത്തിലെ അറിവുകൾക്കപ്പുറം ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ വള്ളിയാട് എം.എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അവസരമൊരുങ്ങി. 'ആരോഗ്യം സമ്പത്ത്' എന്ന പാഠഭാഗത്തിന്റെ ഭാഗമായി, രോഗങ്ങളെക്കുറിച്ചുള്ള തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ കുട്ടികൾ തിരുവള്ളൂർ മെഡിക്കൽ ഓഫീസർ ഡോ. കെ.ജി. ചെറിയാനുമായി കൂടിക്കാഴ്ച നടത്തി.

അശാസ്ത്രീയമായ ഭക്ഷണരീതിയും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളുമാണ് ആധുനിക കാലത്ത് രോഗങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമെന്ന് ഡോക്ടർ കുട്ടികളെ ഓർമ്മിപ്പിച്ചു. കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നതിനൊപ്പം വ്യായാമം ദിനചര്യയുടെ ഭാഗമാക്കിയാൽ പല മാരക രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കുമെന്നും അദ്ദേഹം കുട്ടികൾക്ക് നിർദ്ദേശം നൽകി. പാഠഭാഗത്തിലെ ആശയങ്ങൾ പ്രായോഗികമായി മനസ്സിലാക്കാൻ ഇത്തരമൊരു സംവാദം കുട്ടികൾക്ക് വലിയ സഹായമായെന്ന് ക്ലാസ് ടീച്ചർ ജസ്‌ന അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/346191/students-talk-to-a-doctor-about-healthy-habits-in-ayanjari)