---
title: "കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയം  വായനാ മത്സര വിജയികളെ അനുമോദിച്ചു"
english_title: " Kunnummakkara Rural Library congratulates the winners of the reading competition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34621/kunnummakkara-rural-library-congratulates-the-winners-of-the-reading-competition"
published_at: "2022-03-29T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242fef2cb28e_nisha Gp .jpg"
keywords: []
---

# കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയം  വായനാ മത്സര വിജയികളെ അനുമോദിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി : **ലൈബ്രറി കൗണ്‍സില്‍ നടത്തിയ വായനാ മത്സരത്തിലെ വിജയികളെ കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയം അനുമോദിച്ചു. അനുമോദന സദസ്സ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിഷ പുത്തന്‍പുരയില്‍ ഉത്ഘാടനം ചെയ്തു.

## Article Content

**ഓര്‍ക്കാട്ടേരി : **ലൈബ്രറി കൗണ്‍സില്‍ നടത്തിയ വായനാ മത്സരത്തിലെ വിജയികളെ കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയം അനുമോദിച്ചു. അനുമോദന സദസ്സ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിഷ പുത്തന്‍പുരയില്‍ ഉത്ഘാടനം ചെയ്തു.

എ. കെ രജനീഷ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ടി. എന്‍ റഫീഖ് ഉപഹാര സമര്‍പ്പണം നടത്തി.

'വായന അറിവിന്റെ വാതില്‍' എന്ന വിഷയത്തില്‍ സുരേഷ് കൂടത്തില്‍ പ്രഭാഷണം നടത്തി.

താലൂക്ക് ലൈബ്രറി കൗണ്‍ന്‍സില്‍ അംഗം കെ. എം ബാലന്‍, സി. കെ പ്രമോദ്, സീന പ്രകാശ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34621/kunnummakkara-rural-library-congratulates-the-winners-of-the-reading-competition)