---
title: "ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി"
english_title: "They entertained the journey by dancing and singing along to the Opparam song."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/346263/they-entertained-the-journey-by-dancing-and-singing-along-to-the-opparam-song-"
published_at: "2026-03-07T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abf258899b5_20.jpg"
keywords: []
---

# ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി

> **Lead Summary:** **വടകര : **പാലയാട് ദേശീയ വായനശാല 'ഒപ്പരം' വയോജനവേദിയുടെ ആഭിമുഖ്യത്തിൽ വിനോദയാത്ര സംഘടിപ്പിച്ചു. ഒപ്പരം വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന അകലാപ്പുഴ ബോട്ട് യാത്രയിൽ വയോജനങ്ങളും അല്ലാത്തവരുമായ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 81 പേർ പങ്കെടുത്തു.

## Article Content

**വടകര : **പാലയാട് ദേശീയ വായനശാല 'ഒപ്പരം' വയോജനവേദിയുടെ ആഭിമുഖ്യത്തിൽ വിനോദയാത്ര സംഘടിപ്പിച്ചു. ഒപ്പരം വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന അകലാപ്പുഴ ബോട്ട് യാത്രയിൽ വയോജനങ്ങളും അല്ലാത്തവരുമായ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 81 പേർ പങ്കെടുത്തു.

രാവിലെ 11 മണി മുതൽ 4 മണി വരെയായിരുന്നു യാത്ര. രസകരമായ നാടൻ പാട്ടുകളും നാട്ടുവർത്തമാനങ്ങളും കോർത്തിണക്കിക്കൊണ്ട് ചെമ്മരത്തൂരിലെ സജീവൻ മാസ്റ്റർ യാത്രയിലുടനീളം ഒപ്പം നിന്നു. പങ്കെടുത്തവരെല്ലാം പാട്ടിനൊപ്പം കൂടി ആടിയും പാടിയും യാത്രയെ കൂടുതൽ ആനന്ദപ്രദമാക്കി. ഒപ്പരത്തിൻ്റെ പ്രസിഡണ്ട് നാറാണത്ത് രാധാകൃഷ്ണൻ, വായനശാല സിക്രട്ടറി ശ്രീനിവാസൻ മാസ്റ്റർ, പ്രസിഡണ്ട് കെ.കെ.രാജേഷ്, ശശിധരൻ കെ.കെ., രവി ജി., ശോഭന ടി.പി., ബൈജു കെ.പി. എന്നിവർ നേതൃത്വം നൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/346263/they-entertained-the-journey-by-dancing-and-singing-along-to-the-opparam-song-)