---
title: "ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍  കളരി പരിശീലനം സംഘടിപ്പിച്ചു "
english_title: "The college training was organized under the auspices of Sreenarayana Cultural Society"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34630/the-college-training-was-organized-under-the-auspices-of-sreenarayana-cultural-society"
published_at: "2022-03-29T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62430db9662cc_kalari chombala.jpg"
keywords: []
---

# ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍  കളരി പരിശീലനം സംഘടിപ്പിച്ചു 

> **Lead Summary:** **അഴിയൂര്‍ :** ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചോമ്പാല കറപ്പക്കുന്നില്‍ കളരി പരിശീലനം സംഘടിപ്പിച്ചു. തളത്തില്‍ സുരേന്ദ്രന്‍ ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്.

## Article Content

**അഴിയൂര്‍ :** ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചോമ്പാല കറപ്പക്കുന്നില്‍ കളരി പരിശീലനം സംഘടിപ്പിച്ചു. തളത്തില്‍ സുരേന്ദ്രന്‍ ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്.

കളരി പരിശീലനത്തിന്റെ സമാപനത്തോടൊപ്പം ഉണ്ണി ആശാന്‍ വടകരയുടെ നേതൃത്വത്തില്‍ ചെണ്ട പരിശീലനാരംഭത്തിന് തുടക്കമിട്ടു. ചോമ്പാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പി.കെ.പ്രകാശന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ സി.എച്ച്.പവിത്രന്‍ അധ്യക്ഷത വഹിച്ചു.

പരിപാടികളുടെ ഭാഗമായി വിവിധ ബോധവല്‍ക്കരണ ക്ലാസുകളും, കളരി വിദ്യാര്‍ത്ഥികളുടെ കളരിപ്പയറ്റ് പ്രദര്‍ശനവും സംഘടിപ്പിച്ചു. ജൈവ കൃഷിയെ കുറിച്ച് ഹരിതാമൃതം പുരസ്‌ക്കാര ജേതാവ് കണ്ണമ്പ്രത്ത് പത്മനാഭനും സൈബര്‍ രംഗത്തെ ചതിക്കുഴികളെ കുറിച്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രംഗീഷ് കടവത്തും ക്ലാസുകളെടുത്തു.

പരിപാടിയില്‍ സ്വാമി പ്രേമാനന്ദ(ശിവഗിരി മഠം), വാര്‍ഡ് മെമ്പര്‍ പി.കെ.പ്രീത, കെ.ഉദയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെ.കെ.ഉദയകുമാര്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34630/the-college-training-was-organized-under-the-auspices-of-sreenarayana-cultural-society)