---
title: "രണ്ടാം ദിവസവും പണിമുടക്ക് പൂര്‍ണ്ണം ; വടകരയില്‍  പാസ്‌പോര്‍ട്ട് ഓഫീസ് ഉപരോധിച്ചു"
english_title: "Second day of strike complete; In the north Passport office besieged"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34635/second-day-of-strike-complete-in-the-north-passport-office-besieged"
published_at: "2022-03-29T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243157306659_venu kakkatil.jpg"
keywords: []
---

# രണ്ടാം ദിവസവും പണിമുടക്ക് പൂര്‍ണ്ണം ; വടകരയില്‍  പാസ്‌പോര്‍ട്ട് ഓഫീസ് ഉപരോധിച്ചു

> **Lead Summary:** **വടകര : **രണ്ടാം ദിവസവും വടകരയില്‍ ദേശീയ പണിമുടക്ക് പൂര്‍ണ്ണം. വടകര ടൗണ്‍ പൂര്‍ണമായും നിശ്ചലമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു, വാഹനങ്ങള്‍ റോഡിലിറങ്ങിയില്ല.

## Article Content

**വടകര : **രണ്ടാം ദിവസവും വടകരയില്‍ ദേശീയ പണിമുടക്ക് പൂര്‍ണ്ണം. വടകര ടൗണ്‍ പൂര്‍ണമായും നിശ്ചലമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു, വാഹനങ്ങള്‍ റോഡിലിറങ്ങിയില്ല.

രണ്ടാം ദിവസത്തെ സമര പരിപാടികള്‍ എച്ച് എംഎസ് സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.ബാലന്‍ അദ്ധ്യക്ഷത വഹിച്ചു.

പി.സി.സുരേഷ് ,ആര്‍ .സത്യന്‍ ,വി.കെ. വിനു ,ബാബുരാജ്, പി.കെ.അനീഷ് ,കെ.നിഷ ,രഞ്ജിത്ത്കണ്ണോത്ത് ,വേണുക്കട്ടില്‍ ,എന്നിവര്‍ സംസാരിച്ചു. സമര കേന്ദ്രത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

പണിമുടക്കിയ തൊഴിലാളികള്‍ പാസ്‌പോര്‍ട്ട് ഓഫീസ് ഉപരോധിച്ചു.വി.കെ. വിനു ഉദ്ഘാടനം ചെയ്തു ,വേണു കക്കട്ടില്‍ ,രഞ്ജിത്ത് കണ്ണോത്ത് ,എ.കെ.ബാലന്‍ ,ആര്‍.എം. ഗോപാലന്‍, കെ.പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34635/second-day-of-strike-complete-in-the-north-passport-office-besieged)