---
title: "കളിക്കളം ഒരുങ്ങുന്നു; ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി തുടങ്ങി"
english_title: "Work begins on Eramala's modern playground in Adiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/346384/work-begins-on-eramalas-modern-playground-in-adiyur"
published_at: "2026-03-08T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad10b721629_Work_begins_on_Eramalas_modern_playground_in_Adiyur.jpg"
keywords: []
---

# കളിക്കളം ഒരുങ്ങുന്നു; ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി തുടങ്ങി

> **Lead Summary:** ഏറാമല: പഞ്ചായത്തിലെ കായിക പ്രേമികളുടെ സ്വപ്ന പദ്ധതിയായിരുന്ന ആധുനിക കളിക്കളം ആദിയൂര്‍ മിനി സ്റ്റേഡിയത്തില്‍ കെ.കെ.രമ എംഎല്‍എ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാറിന്‍റെ പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ആദ്യഘട്ടം തന്നെ വടകര മണ്ഡലത്തില്‍ ഒരു പദ്ധതി നേടിയെടുക്കാന്‍ കഴിഞ്ഞെന്ന് കെ.കെ.രമ പറഞ്ഞു. ഫ്ളഡ്ലൈറ്റ് ഫുട്ബാള്‍ സ്റ്റേഡിയം ,ഷെട്ടില്‍ കോര്‍ട്ട് , ലോങ്ങ്ജബ്ബ് പിറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളുളള മിനി സ്റ്റേഡിയം ഒരു കോടിയുടെ പദ്ധതിയാണ് .കായിക വകുപ്പിന്‍റെ 50 ലക്ഷവും എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷവും ചേര്‍ത്താണ്‌ നിര്‍മ്മാണ ചിലവ് വകയിരുത്തിയത്. ഭരണാനുമതിയും സാങ്കേതിക അനുമതിയും നേടി ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയ സ്റ്റേഡിയം പണി തലശ്ശേരിയിലുളള ഒരു കോണ്‍ട്രാക്ടര്‍ ആണ് ഏറ്റെടുത്തത്.

## Article Content

ഏറാമല: പഞ്ചായത്തിലെ കായിക പ്രേമികളുടെ സ്വപ്ന പദ്ധതിയായിരുന്ന ആധുനിക കളിക്കളം ആദിയൂര്‍ മിനി സ്റ്റേഡിയത്തില്‍ കെ.കെ.രമ എംഎല്‍എ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാറിന്‍റെ പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ആദ്യഘട്ടം തന്നെ വടകര മണ്ഡലത്തില്‍ ഒരു പദ്ധതി നേടിയെടുക്കാന്‍ കഴിഞ്ഞെന്ന് കെ.കെ.രമ പറഞ്ഞു. ഫ്ളഡ്ലൈറ്റ് ഫുട്ബാള്‍ സ്റ്റേഡിയം ,ഷെട്ടില്‍ കോര്‍ട്ട് , ലോങ്ങ്ജബ്ബ് പിറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളുളള മിനി സ്റ്റേഡിയം ഒരു കോടിയുടെ പദ്ധതിയാണ് .കായിക വകുപ്പിന്‍റെ 50 ലക്ഷവും എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷവും ചേര്‍ത്താണ്‌ നിര്‍മ്മാണ ചിലവ് വകയിരുത്തിയത്. ഭരണാനുമതിയും സാങ്കേതിക അനുമതിയും നേടി ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയ സ്റ്റേഡിയം പണി തലശ്ശേരിയിലുളള ഒരു കോണ്‍ട്രാക്ടര്‍ ആണ് ഏറ്റെടുത്തത്.

ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് ഒ.കെ. കുഞ്ഞബ്ദുളളയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ എക്സികുട്ടീവ് എഞ്ചിനിയര്‍ എം.ശ്രീനിധി റിപ്പോര്‍ട്ട് അവതരിപ്പിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീജ തട്ടോളി ,ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സിബി , വികസന കാര്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ.പ്രമോദ് , ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.ജസീല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മൂസമറുവയില്‍ , ബ്ളോക്ക് അംഗം പ്രസന്ന മാവത്ത് , സുബൈര്‍ , ഹരിദാസന്‍ ചിറ്റാക്കണ്ടി , ജി.രതീഷ് , ടി.പി.വിജയന്‍ , ഇ.കെ.സുരേന്ദ്രന്‍ , ഇ. രാധാകൃഷ്ണന്‍ ,ടി.കെ.സജീവന്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/346384/work-begins-on-eramalas-modern-playground-in-adiyur)