---
title: "ഒഞ്ചിയം ഏരിയയിൽ വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ് യൂണിയൻ"
english_title: "NREG Workers Union holds vehicle campaign rally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/346396/nreg-workers-union-holds-vehicle-campaign-rally"
published_at: "2026-03-08T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad1fab9c17e_vata1.jpg"
keywords: []
---

# ഒഞ്ചിയം ഏരിയയിൽ വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ് യൂണിയൻ

> **Lead Summary:** **ഒഞ്ചിയം: [ **എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ മാർച്ച് 12, 13 തീയതികളിൽ നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിന് മുന്നോടിയായി ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.

## Article Content

**ഒഞ്ചിയം: [ **എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ മാർച്ച് 12, 13 തീയതികളിൽ നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിന് മുന്നോടിയായി ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, വി.ബി.ജി റാംജി ബിൽ പിൻവലിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന സമരത്തിന്റെ പ്രചാരണാർത്ഥമാണ് ഈ ജാഥ നടത്തിയത്.

അഴിയൂരിൽ വെച്ച് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പി. ശ്രീധരൻ ജാഥ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രീതി മോഹനൻ നയിച്ച ജാഥയ്ക്ക് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്.

ജാഥാ ലീഡർക്ക് പുറമെ പ്രമുഖ നേതാക്കളായ ടി.കെ. രാമകൃഷ്ണൻ, എൻ. കണാരൻ, സി.പി. സോമൻ എന്നിവർ വിവിധയിടങ്ങളിൽ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഈ വാഹന ജാഥ സംഘടിപ്പിച്ചത്.

**[
](http://(vatakara.truevisionnews.com))**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/346396/nreg-workers-union-holds-vehicle-campaign-rally)