---
title: "പുതുപ്പണത്ത് എസ്.ഡി.പി.ഐ അക്രമം അഴിച്ച് വിട്ടെന്ന് മുസ്ലീം യൂത്ത് ലീഗ്"
english_title: " Muslim Youth League says SDPI has unleashed violence in Puthuppanam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34646/muslim-youth-league-says-sdpi-has-unleashed-violence-in-puthuppanam"
published_at: "2022-03-29T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62431d1eb4e8f_ceeeyam .jpg"
keywords: []
---

# പുതുപ്പണത്ത് എസ്.ഡി.പി.ഐ അക്രമം അഴിച്ച് വിട്ടെന്ന് മുസ്ലീം യൂത്ത് ലീഗ്

> **Lead Summary:** **വടകര: **പുതുപ്പണം കറുകയില്‍ മുസ്ലീം ലീഗിന്റെ കൊടിമരം ഇരുട്ടിന്റെ മറവില്‍ നശിപ്പിക്കുകയും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ അക്രമിക്കുകയും, വീട്ടില്‍ കയറി വധഭീഷണി മുഴക്കുകയും ചെയ്ത എസ്.ഡി.പി.ഐയുടെ രാഷ്ടീയ ഫാഷിസം വെച്ച് പൊറുപ്പിക്കല്ലെന്ന് വടകര മുനിസിപ്പല്‍ മുസ്ലീം യൂത്ത് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.

## Article Content

**വടകര: **പുതുപ്പണം കറുകയില്‍ മുസ്ലീം ലീഗിന്റെ കൊടിമരം ഇരുട്ടിന്റെ മറവില്‍ നശിപ്പിക്കുകയും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ അക്രമിക്കുകയും, വീട്ടില്‍ കയറി വധഭീഷണി മുഴക്കുകയും ചെയ്ത എസ്.ഡി.പി.ഐയുടെ രാഷ്ടീയ ഫാഷിസം വെച്ച് പൊറുപ്പിക്കല്ലെന്ന് വടകര മുനിസിപ്പല്‍ മുസ്ലീം യൂത്ത് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.

കറുകയില്‍ ഭാഗത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുകയും, സമാധാനപരമായി ജീവിക്കുന്ന ഈ പ്രദേശം സംഘര്‍ഷ ഭൂമിയാക്കി മാറ്റി എസ്.ഡി.പി. ഐ രഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. സമാധാന കാംക്ഷികളായ ജനങ്ങളെ അണി നിരത്തി എസ്.ഡി.പി.ഐ യുടെ രാഷ്ട്രീയ ഫാഷിസത്തെ ശക്തമായ രീതിയില്‍ പ്രതിരോധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

യോഗത്തില്‍ പ്രസിഡന്റ് ആര്‍ സിറാജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ഭാരവാഹികളായ സഫീര്‍ കെ കെ, അക്ബര്‍ കെ, ഫൈസല്‍ സുന്നത്ത് അഷ്‌റഫ് പണിക്കോട്ടി, അനസ് കെ,അജിനാസ് പുതിയോട്ടില്‍, ഇമ്രാന്‍ ജമീല, ഷഫീദ് മാക്കൂല്‍, മുനീര്‍ സേവന എന്നിവര്‍ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34646/muslim-youth-league-says-sdpi-has-unleashed-violence-in-puthuppanam)