---
title: "ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ"
english_title: "One arrested with 15 liters of VAT liquor in Chemmarathur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/346598/one-arrested-with-15-liters-of-vat-liquor-in-chemmarathur"
published_at: "2026-03-09T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae8c2908122_3.jpg"
keywords: []
---

# ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

> **Lead Summary:** **വടകര:** വടകര ചെമ്മരത്തൂരിൽ വിൽപ്പനയ്ക്കായി എത്തിച്ച 15 ലിറ്റർ വാറ്റ് ചാരായവുമായി പാറക്കാട്ട് പറമ്പത്ത് സന്തോഷ് എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 2.5 ലിറ്റർ ചാരായവുമായി പിടിയിലായ മഹേഷ് എന്നയാളുടെ കൂട്ടുപ്രതിയാണ് സന്തോഷ്.

## Article Content

**വടകര:** വടകര ചെമ്മരത്തൂരിൽ വിൽപ്പനയ്ക്കായി എത്തിച്ച 15 ലിറ്റർ വാറ്റ് ചാരായവുമായി പാറക്കാട്ട് പറമ്പത്ത് സന്തോഷ് എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 2.5 ലിറ്റർ ചാരായവുമായി പിടിയിലായ മഹേഷ് എന്നയാളുടെ കൂട്ടുപ്രതിയാണ് സന്തോഷ്.

ചാരായം നിറയ്ക്കാൻ കരുതിയിരുന്ന 15 പ്ലാസ്റ്റിക് കുപ്പികളും സഞ്ചിയിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു. നേരത്തെയും അബ്കാരി കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ, തിരുവള്ളൂർ പഞ്ചായത്ത് പരിധിയിൽ വീണ്ടും മദ്യവിൽപ്പന നടത്തുന്നുവെന്ന വ്യാപക പരാതിയെത്തുടർന്നാണ് പിടിയിലായത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ. ജയപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഗണേഷ്, വി.സി. വിജയൻ, മുഹമ്മദ് അജ്‌മൽ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/346598/one-arrested-with-15-liters-of-vat-liquor-in-chemmarathur)