---
title: "മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Mammalikandi Meethal Asharikandi Thazha Road inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/346841/mammalikandi-meethal-asharikandi-thazha-road-inaugurated"
published_at: "2026-03-10T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aff4c588d0f_10.jpg"
keywords: []
---

# മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മണിയൂർ: **മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ ജലനിധി കിണർ റോഡിന്റെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചെരണ്ടത്തൂർ ചിറ, ജലനിധി കിണർ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാൻ ഈ പുതിയ പാത സഹായകമാകും.

## Article Content

**മണിയൂർ: **മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ ജലനിധി കിണർ റോഡിന്റെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചെരണ്ടത്തൂർ ചിറ, ജലനിധി കിണർ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാൻ ഈ പുതിയ പാത സഹായകമാകും.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ദിൻഷ, സജിത കുയ്യലത്ത്, ഒ.പി. പ്രമീള, എം.എം. അശോകൻ, അബ്ദുറഹിമാൻ ആശാരിക്കണ്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/346841/mammalikandi-meethal-asharikandi-thazha-road-inaugurated)