---
title: "വടകരയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു"
english_title: "Menstrual cups distributed to Haritha Karma Sena members in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/346850/menstrual-cups-distributed-to-haritha-karma-sena-members-in-vadakara"
published_at: "2026-03-10T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69affbeb1c59f_11.jpg"
keywords: []
---

# വടകരയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു

> **Lead Summary:** **വടകര: **നഗരസഭയിലെ ഹരിയാലി ഹരിതകർമ്മ സേനയിലെ തിരഞ്ഞെടുത്ത അംഗങ്ങൾക്കായി മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു. നഗരസഭാ ഗ്രീൻ ടെക്നോളജി സെന്ററിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി വിതരണോദ്ഘാടനം നിർവഹിച്ചു. ആർത്തവ ശുചിത്വത്തോടൊപ്പം പരിസ്ഥിതി സൗഹൃദപരമായ രീതികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

## Article Content

**വടകര: **നഗരസഭയിലെ ഹരിയാലി ഹരിതകർമ്മ സേനയിലെ തിരഞ്ഞെടുത്ത അംഗങ്ങൾക്കായി മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു. നഗരസഭാ ഗ്രീൻ ടെക്നോളജി സെന്ററിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി വിതരണോദ്ഘാടനം നിർവഹിച്ചു. ആർത്തവ ശുചിത്വത്തോടൊപ്പം പരിസ്ഥിതി സൗഹൃദപരമായ രീതികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. വിനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മറ്റ് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ. രമണി, കെ. ഗോപാലകൃഷ്ണൻ, ഹരിത കേരളം മിഷൻ നഗരസഭാ കോ-ഓർഡിനേറ്റർ പി. ഷംന, വിനീത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/346850/menstrual-cups-distributed-to-haritha-karma-sena-members-in-vadakara)