---
title: "വടകരയിൽ കെഎസ്കെടിയു പ്രധിഷേധ മാർച്ച് സംഘടിപ്പിച്ചു"
english_title: "KSKTU organized a protest march in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/347213/ksktu-organized-a-protest-march-in-vadakara"
published_at: "2026-03-12T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2621c7caf7_10.jpg"
keywords: []
---

# വടകരയിൽ കെഎസ്കെടിയു പ്രധിഷേധ മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **സാമൂഹ്യ സുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കെഎസ്കെടിയു പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം സി. ബാലൻ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടയുന്ന കേന്ദ്ര നിലപാടിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**വടകര: **സാമൂഹ്യ സുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കെഎസ്കെടിയു പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം സി. ബാലൻ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടയുന്ന കേന്ദ്ര നിലപാടിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

പി. എം. ശ്രീധരൻ അധ്യക്ഷനായ ചടങ്ങിൽ നേതാക്കളായ വി. ജിനീഷ്, പി. കെ. ബാലകൃഷ്ണൻ, പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര നയങ്ങൾക്കെതിരെ മുദ്രാവാക്യം വിളികളുമായാണ് നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധ മാർച്ചിൽ അണിനിരന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/347213/ksktu-organized-a-protest-march-in-vadakara)