---
title: "ഹര്‍ത്താല്‍ ദിനത്തില്‍ വടകരയില്‍ അക്രമികളുടെ അഴിഞ്ഞാട്ടം ; രണ്ട് പേര്‍ക്ക് പരിക്ക്"
english_title: "Violence in Vadakara on hartal day Uninjured; Two people were injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34722/violence-in-vadakara-on-hartal-day-uninjured-two-people-were-injured"
published_at: "2022-03-30T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243f8e41e090_attack in malol mukku.jpg"
keywords: []
---

# ഹര്‍ത്താല്‍ ദിനത്തില്‍ വടകരയില്‍ അക്രമികളുടെ അഴിഞ്ഞാട്ടം ; രണ്ട് പേര്‍ക്ക് പരിക്ക്

> **Lead Summary:** **വടകര: **ഹര്‍ത്താല്‍ ദിനത്തില്‍ മലോല്‍മുക്കില്‍ മദ്യലഹരിയില്‍ അക്രമികളുടെ അഴിഞ്ഞാട്ടം. എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ സഹോരനും സഹോദര പുത്രനും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**വടകര: **ഹര്‍ത്താല്‍ ദിനത്തില്‍ മലോല്‍മുക്കില്‍ മദ്യലഹരിയില്‍ അക്രമികളുടെ അഴിഞ്ഞാട്ടം. എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ സഹോരനും സഹോദര പുത്രനും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലോല്‍ മുക്ക് സ്വദേശി കെ ജെ നിവാസിലെ സുരേന്ദ്രന്‍ മാസ്റ്റര്‍ക്കും മകന്‍ അരുണ്‍ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മര്‍ദ്ദനത്തിന് ഇരായ സുരേന്ദ്രന്‍ മാസ്റ്റര്‍ എല്‍ജെഡി ചോറോട് 7 ാം വാര്‍ഡ് കമ്മിറ്റി പ്രസിഡന്റാണ്്്.

ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായ 28 ാം വൈകീട്ട് 4 മണിയോടെ മദ്യപിച്ചെത്തിയ അക്രമി സംഘം മര്‍ദ്ദിച്ചെന്നാണ് പരാതി.

വൈക്കിലിശ്ശേരി യു പി സ്‌കൂളിന് സമീപത്തെ സ്വന്തം ഉടമസ്ഥതയിലുള്ള വയലില്‍ നില്‍ക്കുന്ന സമയത്ത് അഞ്ചംഗ സംഘം മദ്യലഹരിയില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34722/violence-in-vadakara-on-hartal-day-uninjured-two-people-were-injured)