---
title: "പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന് തുടക്കമായി"
english_title: "The Kaliyatta festival begins at the Pisharikavu temple"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34739/the-kaliyatta-festival-begins-at-the-pisharikavu-temple"
published_at: "2022-03-30T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243f488393c3_pisharikavu .temple.jpg"
keywords: []
---

# പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന് തുടക്കമായി

> **Lead Summary:** കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗജവീരന്മാരുടെ അകമ്പടിയോടെ കാഴ്ചശീവേലി നടന്നു. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും എയ്ഞ്ചല്‍ കൊയിലാണ്ടി അവതരിപ്പിച്ച എയ്ഞ്ചല്‍ വൈററ്റി മെഗാഷോ എന്നിവ നടന്നു.

## Article Content

കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗജവീരന്മാരുടെ അകമ്പടിയോടെ കാഴ്ചശീവേലി നടന്നു. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും എയ്ഞ്ചല്‍ കൊയിലാണ്ടി അവതരിപ്പിച്ച എയ്ഞ്ചല്‍ വൈററ്റി മെഗാഷോ എന്നിവ നടന്നു.

30ന് കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ തായമ്പക, പിഷാരികാവ് കലാ ക്ഷേത്ര അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, 31 ന് ചിറക്കല്‍ നിധീഷിന്റെ തായമ്പക, സുധീര്‍ കടലുണ്ടിയും സംഘവും ഒരുക്കുന്ന ഗാനസന്ധ്യ, ഏപ്രില്‍ ഒന്നിന് ശുകപുരം ദിലീപിന്റെ തായമ്പക, സൗപര്‍ണിക കലാവേദി കണ്ണൂര്‍ അവതരിപ്പിക്കുന്ന നാട്ടരങ്ങ്,

2 ന് പനമണ്ണ ശശിയുടെ തായമ്പക, സ്റ്റാര്‍ വോയ്‌സ് ഓര്‍ക്കസ്ട്രയുടെ മെലഡി നൈറ്റ്, 3 ന് ചെറിയ വിളക്ക് ദിവസം കാലത്ത് കാഴ്ചശീവേലിക്കുശേഷം കോമത്ത് പോക്ക്, വൈകിട്ട് പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, ശുകപുരം രഞ്ജിത്തിന്റെ തായമ്പക, 4 ന് വലിയ വിളക്ക് ദിവസം കാലത്ത് മന്ദമംഗലത്തുനിന്നുള്ള ഇളനീര്‍ക്കുല വരവ്, വസൂരിമാല വരവ്, ആനയൂട്ട്. ഉച്ചക്ക് ശേഷം വിവിധ വരവുകള്‍ ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം രാത്രി 11 നാന്ദകം പുറത്തെഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം, 5ന് കളിയാട്ടം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34739/the-kaliyatta-festival-begins-at-the-pisharikavu-temple)