---
title: "വടകരയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Ayurveda medical camp organized in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/347652/ayurveda-medical-camp-organized-in-vadakara"
published_at: "2026-03-14T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b517e377c83_8.jpg"
keywords: []
---

# വടകരയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **വടകര നഗരസഭ, ഹരിത കേരളം മിഷൻ, വടകര ഗവ. ആയുർവേദ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാർക്കും ഹരിതകർമസേന അംഗങ്ങൾക്കുമായി പ്രത്യേക ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭാ ചെയർമാൻ പി.കെ. ശശി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**വടകര: **വടകര നഗരസഭ, ഹരിത കേരളം മിഷൻ, വടകര ഗവ. ആയുർവേദ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാർക്കും ഹരിതകർമസേന അംഗങ്ങൾക്കുമായി പ്രത്യേക ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭാ ചെയർമാൻ പി.കെ. ശശി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി അധ്യക്ഷത വഹിച്ചു. നഗരസഭയുടെ ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ സ്ഥിരംസമിതി അധ്യക്ഷന്മാരായ വി.കെ. വിനു, പി.കെ. സതീശൻ, കൗൺസിലർമാരായ എം. സുരേഷ് ബാബു, എം.പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.

കൂടാതെ ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷാജി എം. സ്റ്റീഫൻ, മെഡിക്കൽ ഓഫീസർമാരായ ഡോ. ജി.എസ്. ഗഗന, ഡോ. ഐശ്വര്യ, ക്ലീൻ സിറ്റി മാനേജർ കെ.പി. രമേശൻ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/347652/ayurveda-medical-camp-organized-in-vadakara)