---
title: "വടകര നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി"
english_title: "Iftar gathering organized by Vadakara Municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/347663/iftar-gathering-organized-by-vadakara-municipality"
published_at: "2026-03-14T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b51d073a868_9.jpg"
keywords: []
---

# വടകര നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

> **Lead Summary:** **വടകര: **വടകര നഗരസഭ സംഘടിപ്പിച്ച ഇഫ്താർ സംഗമം ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ, മാധ്യമപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ചടങ്ങിൽ ഒത്തുചേർന്നു.

## Article Content

**വടകര: **വടകര നഗരസഭ സംഘടിപ്പിച്ച ഇഫ്താർ സംഗമം ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ, മാധ്യമപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ചടങ്ങിൽ ഒത്തുചേർന്നു.

നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.കെ. സതീശൻ, ഇ.കെ. രമണി, കെ. ഗോപാലകൃഷ്ണൻ, പി. പ്രശാന്തി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൂടാതെ കൗൺസിലർമാരായ ശശി പതേരി, പി. സോമശേഖരൻ, എം.പി. ഗംഗാധരൻ, പി. ഗീത, വി.കെ. ബൈജു, വി.കെ. മുഹമ്മദലി എന്നിവരും ആശംസകൾ നേർന്നു.

ഹരിയാലി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ, ക്ലീൻ സിറ്റി മാനേജർ എം.കെ. രമേശൻ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. കൗൺസിലർ എം. ഫൈസൽ സ്വാഗതപ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/347663/iftar-gathering-organized-by-vadakara-municipality)