---
title: "അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി"
english_title: "Atthanikkal Residence Association held an Iftar gathering"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/347671/atthanikkal-residence-association-held-an-iftar-gathering"
published_at: "2026-03-14T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b525158de0b_10.jpg"
keywords: []
---

# അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

> **Lead Summary:** **അഴിയൂർ : **കൊറോത് റോഡ് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഈ വർഷത്തെ ഇഫ്താർ സംഗമം അത്താണിക്കൽ സ്കൂളിൽ വിപുലമായി നടത്തി. നൂറിൽ കൂടുതൽ അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഈത്തപ്പഴം, കൂൾഡ്രിങ്ക്സ്,വിവിധയിനം ഫ്രൂട്ട്സ്, പലഹാരങ്ങൾ തുടങ്ങി വിവിധയിനം

## Article Content

**അഴിയൂർ : **കൊറോത് റോഡ് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഈ വർഷത്തെ ഇഫ്താർ സംഗമം അത്താണിക്കൽ സ്കൂളിൽ വിപുലമായി നടത്തി. നൂറിൽ കൂടുതൽ അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഈത്തപ്പഴം, കൂൾഡ്രിങ്ക്സ്,വിവിധയിനം ഫ്രൂട്ട്സ്, പലഹാരങ്ങൾ തുടങ്ങി വിവിധയിനം

വിഭവങ്ങൾ ഉൾപ്പെടെ വിപുലമായ രീതിയിൽ നോമ്പുതുറ നടന്നു. ഈ വർഷത്തെ ഇഫ്താർ സംഗമത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ചു അംഗങ്ങൾ കൂടുതൽ ആണെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സെക്രട്ടറി ഷിഹാബുദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ഇ സുധാകരൻ ആദ്യക്ഷത വഹിച്ചു..

എക്സിക്യൂട്ടീവ് അംഗങ്ങളായ സുലൈമാൻ ഹാജി,രാജീവൻ പൊയ്യിൽ,നാസർ അത്താണിക്കൽ,ചന്ദ്രൻ,അഭിലാഷ് മാസ്റ്റർ,സുബൈർ പറമ്പത്ത്,ഷംഷീർ അത്താണിക്കൽ, കനകരാജ് മാസ്റ്റർ,കെ കെ അബ്ദുള്ള, ഗംഗൻ പൊയ്യിൽ, ശ്രീധരൻ പൊയ്യിൽ, സുരേഷ് ബാബു പൊയ്യിൽ,ബിജുള, ഷീജ, യമുന തുടങ്ങിയവർ ആശംസകൾ നേർന്നു. സന്ദീപ്, അമിതാബ്, ഷഹാസ് അൽമനാർ, ഫസീൻ,റബീഹ് അൽമനാർ നോമ്പ്തുറക്ക് നേതൃത്വം നൽകി. സുബിന നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/347671/atthanikkal-residence-association-held-an-iftar-gathering)