---
title: "ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി പരിശീലന പരിപാടി ആരംഭിച്ചു"
english_title: "Training program for library secretaries and librarians launched"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/347685/training-program-for-library-secretaries-and-librarians-launched"
published_at: "2026-03-14T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b52c62328ac_11.jpg"
keywords: []
---

# ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി പരിശീലന പരിപാടി ആരംഭിച്ചു

> **Lead Summary:** **വടകര: **സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഗ്രന്ഥശാലാ സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. കോഴിക്കോട് ജില്ലയിലെ 40 കേന്ദ്രങ്ങളിലായിട്ടാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്.

## Article Content

**വടകര: **സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഗ്രന്ഥശാലാ സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. കോഴിക്കോട് ജില്ലയിലെ 40 കേന്ദ്രങ്ങളിലായിട്ടാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്.

വടകര പുതിയാപ്പ് ഫാൽകെ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ. ഉദയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് നിർവാഹക സമിതി അംഗം വി.ടി. സദാനന്ദൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ താലൂക്ക് സെക്രട്ടറി കെ.പി. ശ്രീധരൻ, എൻ.ടി. മനോജ്, ടി.വി. രമേശൻ, കെ. പവിത്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/347685/training-program-for-library-secretaries-and-librarians-launched)