---
title: "ദേശീയ പാത; ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ, സർവീസ് റോഡിന്റെ അഭാവം, നാട്ടുകാർ ആശങ്കയിലെന്ന്"
english_title: "National Highway; Toll plaza construction in final stages, lack of service road, locals are worried"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/347802/national-highway-toll-plaza-construction-in-final-stages-lack-of-service-road-locals-are-worried"
published_at: "2026-03-15T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6499d204a3_1.jpg"
keywords: []
---

# ദേശീയ പാത; ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ, സർവീസ് റോഡിന്റെ അഭാവം, നാട്ടുകാർ ആശങ്കയിലെന്ന്

> **Lead Summary:** **അഴിയൂർ: **ദേശീയ പാതയിൽ മുക്കാളി കെ എസ് ഇ ബി ഓഫീസിനും ചോമ്പാൽ ബ്ലോക്ക് ഓഫീസിനുമിടയിൽ ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ. വാഹനങ്ങ പോകാന്നുള്ള വഴികളുടെ പ്രതലം കോൺക്രീറ്റ് നടത്തി.

## Article Content

**അഴിയൂർ: **ദേശീയ പാതയിൽ മുക്കാളി കെ എസ് ഇ ബി ഓഫീസിനും ചോമ്പാൽ ബ്ലോക്ക് ഓഫീസിനുമിടയിൽ ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ. വാഹനങ്ങ പോകാന്നുള്ള വഴികളുടെ പ്രതലം കോൺക്രീറ്റ് നടത്തി.

അഡ്മിനിസ്ട്രറ്റീവ് ബ്ലോക്ക് , ശുചി മുറി, പോലീസ് എയ്ഡ് പോസ്റ്റ്, വെയിവ് ബ്രിഡ്ജ് , ജീവനക്കാർ ക്ക് താമസിക്കാനുള്ള മുറികൾ , വെളിച്ച സംവിധാനം , എന്നിവയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ടോൾ പ്ലാസയ്ക്ക് ഇരു വശത്തും താമസിക്കുന്നവർക്ക് യാത്രക്കായി സർവീസ് റോഡ് സംവിധാനമില്ല.

എന്നാൽ ബദൽ സംവിധാനത്തെ പറ്റി ആശങ്കകൾ മാറ്റമില്ലാതെ തുടരുകയാണ്. പല തവണ എം പി എംഎൽഎ , പ്രോജക്റ്റ് ഡയറക്ടർ അടക്കം സ്ഥലത്ത് എത്തിയിരുന്നു. സർവീസ് റോഡിന് സമീപമുള്ളവർക്ക് യാത്ര സൗകര്യം ഉറപ്പാക്കാൻ സ്ലിപ്പ് റോഡ് സംവിധാനം ഒരുക്കുമെന്ന് പറഞ്ഞിരുന്നു.

എന്നാൽ ഈ കാര്യത്തിൽ തുടർ നടപടികൾ ഇഴഞ്ഞു നിങ്ങുകയാണ്. ടോൾ പ്ലാസയ്ക്ക് ചുറ്റുമുള്ളവർക്ക് സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കണമെന്ന് ദേശീയ പാത കർമ്മ സമിതി ജില്ല കൺവീനർ എ ടി മഹേഷ്, സമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/347802/national-highway-toll-plaza-construction-in-final-stages-lack-of-service-road-locals-are-worried)