---
title: "ചോറോട് സഹകരണ ബാങ്കിന് മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം"
english_title: "Chorode Cooperative Bank receives award for best performance"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/347832/chorode-cooperative-bank-receives-award-for-best-performance"
published_at: "2026-03-15T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6611d31afa_3.jpg"
keywords: []
---

# ചോറോട് സഹകരണ ബാങ്കിന് മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം

> **Lead Summary:** **ചോറോട്: **തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കോ-ഓപ്പറേറ്റീവ്‌സ് സംഘടിപ്പിച്ച മുപ്പതാമത് 'സഹകരണ രത്നം' റിയാലിറ്റി ഷോയിൽ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം ചോറോട് സർവീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി.

## Article Content

**ചോറോട്: **തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കോ-ഓപ്പറേറ്റീവ്‌സ് സംഘടിപ്പിച്ച മുപ്പതാമത് 'സഹകരണ രത്നം' റിയാലിറ്റി ഷോയിൽ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം ചോറോട് സർവീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി.

കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ ബി.പി. പിള്ള, കെ. രാമനുണ്ണി, എം.വി. ശശികുമാർ, എം.കെ. ദിനേശ് ബാബു എന്നിവരടങ്ങിയ വിധിനിർണ്ണയ സമിതിയാണ് ബാങ്കിന്റെ മികവ് അംഗീകരിച്ചത്. ബാങ്ക് പ്രസിഡന്റ് വി. ദിനേശൻ, സെക്രട്ടറി എ. സുരേഷ്, മധു കുറുപ്പത്ത്, പി.പി. പ്രജിത്ത് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/347832/chorode-cooperative-bank-receives-award-for-best-performance)