---
title: "വടകരയിൽ ചലച്ചിത്ര നിരൂപണ ശിൽപ്പശാലയ്ക്ക് തുടക്കമായി"
english_title: "Film Criticism Workshop begins in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/348028/film-criticism-workshop-begins-in-vadakara"
published_at: "2026-03-16T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7c144b57ee_11.jpg"
keywords: []
---

# വടകരയിൽ ചലച്ചിത്ര നിരൂപണ ശിൽപ്പശാലയ്ക്ക് തുടക്കമായി

> **Lead Summary:** **വടകര: **എഫ്.എഫ്.എസ്.ഐ കേരള ഘടകവും ദൃശ്യതാളം മാസികയും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര നിരൂപണ ശിൽപ്പശാല വടകര ഫാൽക്കെ ഫിലിം ഹൗസിൽ ആരംഭിച്ചു. ദേശീയ ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ ചെറുവല്ലി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സി. മോഹനൻ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: **എഫ്.എഫ്.എസ്.ഐ കേരള ഘടകവും ദൃശ്യതാളം മാസികയും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര നിരൂപണ ശിൽപ്പശാല വടകര ഫാൽക്കെ ഫിലിം ഹൗസിൽ ആരംഭിച്ചു. ദേശീയ ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ ചെറുവല്ലി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സി. മോഹനൻ അധ്യക്ഷത വഹിച്ചു.

ക്യാമ്പിന്റെ ആദ്യദിനത്തിൽ സി.എസ്. വെങ്കിടേശ്വരൻ, വി.കെ. ജോസഫ്, പി. പ്രേമചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. മുതിർന്ന നിരൂപകരും ക്യാമ്പ് അംഗങ്ങളും തമ്മിലുള്ള സംവാദവും ആദ്യദിനത്തിന്റെ സവിശേഷതയായിരുന്നു. ശിൽപ്പശാല ഞായറാഴ്ച വൈകുന്നേരം സമാപിക്കും. സമാപന ദിനത്തിൽ ജി.പി. രാമചന്ദ്രൻ, ഡോ. ലിസ പുൽപറമ്പിൽ, മധു ജനാർദനൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/348028/film-criticism-workshop-begins-in-vadakara)