---
title: "പാചകവാതക വിലവർധന; വടകരയിൽ വ്യാപാരി വ്യവസായി സമിതി അടുപ്പുകൂട്ടി പ്രതിഷേധിച്ചു"
english_title: "Cooking gas price hike: Traders, industrialists gather in Vadakara to protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/348238/cooking-gas-price-hike-traders-industrialists-gather-in-vadakara-to-protest"
published_at: "2026-03-17T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9215895dd0_4.jpg"
keywords: []
---

# പാചകവാതക വിലവർധന; വടകരയിൽ വ്യാപാരി വ്യവസായി സമിതി അടുപ്പുകൂട്ടി പ്രതിഷേധിച്ചു

> **Lead Summary:** **വടകര: **പാചകവാതക വിലവർധനവിലും വിതരണത്തിലെ അപര്യാപ്തതയിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി വടകരയിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ 'അടുപ്പുകൂട്ടി' പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**വടകര: **പാചകവാതക വിലവർധനവിലും വിതരണത്തിലെ അപര്യാപ്തതയിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി വടകരയിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ 'അടുപ്പുകൂട്ടി' പ്രതിഷേധം സംഘടിപ്പിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം സി.കെ. വിജയൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ശശീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. അസീസ്, പി.കെ. ഭാർഗവൻ, കെ.എൻ. വിനോദ്, പ്രശാന്ത് മത്തത്ത്, രാജീവൻ ആയഞ്ചേരി, ശശി പഴങ്കാവ്, സിജു കരിമ്പന, സി.കെ. അനിൽ കുമാർ, കെ.ടി.കെ. അജീഷ് ബാബു തുടങ്ങിയ പ്രമുഖർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/348238/cooking-gas-price-hike-traders-industrialists-gather-in-vadakara-to-protest)