---
title: "പുതുകുളങ്ങര മീത്തലെ പുതിയടുത്ത് റോഡ് കെ.കെ. രമ എം.എൽ.എ നാടിന് സമർപ്പിച്ചു"
english_title: "Puthukulangara Meethale's Puthiyuthu Road dedicated to the nation by MLA K.K. Rama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/348258/puthukulangara-meethales-puthiyuthu-road-dedicated-to-the-nation-by-mla-kk-rama"
published_at: "2026-03-17T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9329fcf765_6.jpg"
keywords: []
---

# പുതുകുളങ്ങര മീത്തലെ പുതിയടുത്ത് റോഡ് കെ.കെ. രമ എം.എൽ.എ നാടിന് സമർപ്പിച്ചു

> **Lead Summary:** **വടകര:** ഏറമല ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതുകുളങ്ങര മീത്തലെ പുതിയടുത്ത് റോഡിന്റെ ഉദ്ഘാടനം കെ.കെ. രമ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമീണ മേഖലയിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റോഡ് നവീകരിച്ചത്.

## Article Content

**വടകര:** ഏറമല ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതുകുളങ്ങര മീത്തലെ പുതിയടുത്ത് റോഡിന്റെ ഉദ്ഘാടനം കെ.കെ. രമ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമീണ മേഖലയിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റോഡ് നവീകരിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷക്കീല ഈങ്ങോളി സ്വാഗതമാശംസിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത്, കോട്ടയിൽ കുഞ്ഞമ്മദ്, രാജൻ രയരോത്ത്, പ്രമോദ് കയ്യാല, എം.എൻ. രവീന്ദ്രൻ, പ്രേംസായി കുമാരൻ മീത്തലെ പുതിയടുത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/348258/puthukulangara-meethales-puthiyuthu-road-dedicated-to-the-nation-by-mla-kk-rama)