---
title: "അധ്യാപകനും മകനും നേരെ അക്രമം  ; അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എല്‍ജെഡി"
english_title: "Violence against teacher and son LJD demands immediate arrest of perpetrators"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34858/violence-against-teacher-and-son-ljd-demands-immediate-arrest-of-perpetrators"
published_at: "2022-03-30T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624488d86698a_ljd response.jpg"
keywords: []
---

# അധ്യാപകനും മകനും നേരെ അക്രമം  ; അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എല്‍ജെഡി

> **Lead Summary:** ചോറോട് : ലോക്താന്ത്രിക് ജനതാദള്‍ നേതാവും ചോറോട് പഞ്ചായത്ത് ഏഴാം വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ടും റിട്ടയേഡ് അധ്യാപകനുമായ കെ പി സുരേന്ദ്രന്‍ മാസ്റ്റര്‍ക്കും മകനും നേരെ ചില സാമൂഹികവിരുദ്ധര്‍ നടത്തിയ അക്രമത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തില്‍ എല്‍ ജെ ഡി വൈക്കിലശ്ശേരി മേഖലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

ചോറോട് : ലോക്താന്ത്രിക് ജനതാദള്‍ നേതാവും ചോറോട് പഞ്ചായത്ത് ഏഴാം വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ടും റിട്ടയേഡ് അധ്യാപകനുമായ കെ പി സുരേന്ദ്രന്‍ മാസ്റ്റര്‍ക്കും മകനും നേരെ ചില സാമൂഹികവിരുദ്ധര്‍ നടത്തിയ അക്രമത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തില്‍ എല്‍ ജെ ഡി വൈക്കിലശ്ശേരി മേഖലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. കൊല്യോടി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ഇ പി ദാമോദരന്‍ മാസ്റ്റര്‍, കെ എം നാരായണന്‍, രേവതി പെരുവാണ്ടിയില്‍, സി വാസു, വി പി പവിത്രന്‍, കെഎം ഷൈജന്‍,, പിസി ശശീന്ദ്രന്‍, ചാമ യില്‍ സുരേന്ദ്രന്‍, ഡി നിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34858/violence-against-teacher-and-son-ljd-demands-immediate-arrest-of-perpetrators)