---
title: "ചോറോട് സഹകരണ ബാങ്ക് പടക്കവിപണി ആരംഭിച്ചു"
english_title: "Chorode Cooperative Bank launches firecracker market"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/348627/chorode-cooperative-bank-launches-firecracker-market"
published_at: "2026-03-19T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbcdc67dad1_4.jpg"
keywords: []
---

# ചോറോട് സഹകരണ ബാങ്ക് പടക്കവിപണി ആരംഭിച്ചു

> **Lead Summary:** **ഒഞ്ചിയം: **ചോറോട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിഷുവിനോടനുബന്ധിച്ച് ഒഞ്ചിയത്ത് പടക്കവിപണി ആരംഭിച്ചു. മിതമായ നിരക്കിൽ ഗുണമേന്മയുള്ള പടക്കങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിപണന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. വടകര സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി. ഷിജു ആദ്യ വിൽപന നടത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു.

## Article Content

**ഒഞ്ചിയം: **ചോറോട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിഷുവിനോടനുബന്ധിച്ച് ഒഞ്ചിയത്ത് പടക്കവിപണി ആരംഭിച്ചു. മിതമായ നിരക്കിൽ ഗുണമേന്മയുള്ള പടക്കങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിപണന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. വടകര സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി. ഷിജു ആദ്യ വിൽപന നടത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് വി. ദിനേശന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി. രഘുനാഥ്, പി.പി. പ്രജിത്ത് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എ. സുരേഷ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/348627/chorode-cooperative-bank-launches-firecracker-market)