---
title: "ചോമ്പാല്‍ സ്‌പോര്‍ട്‌സ് & കള്‍ച്ചറല്‍  അക്കാദമി രൂപീകരിച്ചു "
english_title: "Chompal Sports & Cultural The academy was formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34866/chompal-sports-cultural-the-academy-was-formed"
published_at: "2022-03-30T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62448df74fda5_chomal academy.jpg"
keywords: []
---

# ചോമ്പാല്‍ സ്‌പോര്‍ട്‌സ് & കള്‍ച്ചറല്‍  അക്കാദമി രൂപീകരിച്ചു 

> **Lead Summary:** **അഴിയൂര്‍ :** കായിക / സാംസ്‌ക്കാരിക മേഖലകളില്‍ ഉയര്‍ച്ചയും നവീകരണം ലക്ഷ്യമാക്കി ചോമ്പാല്‍ സ്‌പോര്‍ട്‌സ് & കള്‍ച്ചറല്‍ അക്കാദമിയുടെ രൂപീകരണ യോഗം ചോമ്പാല്‍ കെ പി അച്ചുതന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്നു . അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് അക്കാദമിയുടെ പ്രവര്‍ത്തനം.

## Article Content

**അഴിയൂര്‍ :** കായിക / സാംസ്‌ക്കാരിക മേഖലകളില്‍ ഉയര്‍ച്ചയും നവീകരണം ലക്ഷ്യമാക്കി ചോമ്പാല്‍ സ്‌പോര്‍ട്‌സ് & കള്‍ച്ചറല്‍ അക്കാദമിയുടെ രൂപീകരണ യോഗം ചോമ്പാല്‍ കെ പി അച്ചുതന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്നു . അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് അക്കാദമിയുടെ പ്രവര്‍ത്തനം.

അക്കാദമിയുടെ പ്രവര്‍ത്തനം ഏപ്രിലില്‍ ഫുട്‌ബോള്‍ , വോളി ബോള്‍ കോച്ചിങ്ങ് ക്യാമ്പുകളോടെ ആരംഭിക്കും. മെയ് മാസത്തില്‍ ടൂര്‍ണമെന്റുകളും നാടകക്യാമ്പും നടത്താന്‍ തീരുമാനിച്ചു.

21 അംഗ ജനറല്‍ കമ്മിറ്റിയും 9 അംഗങ്ങളുള്‍ക്കൊള്ളുന്ന എക്‌സി : കമ്മിറ്റിയും രൂപീകരിച്ചു .

ചെയര്‍മാന്‍ കെ പി പ്രീജിത്ത് കുമാര്‍ വൈസ് ചെയര്‍മാന്‍ വി സി കലേഷ് കുമാര്‍ കണ്‍വീനര്‍ സുജിത് പുതിയോട്ടില്‍ ജോയിന്റ് കണ്‍വീനര്‍ പി സുബി ട്രഷറര്‍ പി വി ധനേഷ് ഭാരവാഹികളായി തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34866/chompal-sports-cultural-the-academy-was-formed)