---
title: "അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്ര മഹോത്സവം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7വരെ"
english_title: "Azhiyoor Sri Venugopal Temple Festival March 31 to April 7"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34872/azhiyoor-sri-venugopal-temple-festival-march-31-to-april-7"
published_at: "2022-03-30T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6244950025f33_sreekrisshna photo.jpg"
keywords: []
---

# അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്ര മഹോത്സവം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7വരെ

> **Lead Summary:** **അഴിയൂര്‍:** അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7വരെ (1197 മീനം 17 മുതല്‍ 24 വരെ) നടക്കും .

## Article Content

**അഴിയൂര്‍:** അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7വരെ (1197 മീനം 17 മുതല്‍ 24 വരെ) നടക്കും .

നാളെ വൈകുന്നേരം 7 നും 8 നും മദ്ധ്യേയുള്ള ശുഭ മുഹുര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രാകേഷ് തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃകൊടിയേറും.

5 ന് ചൊവ്വാഴ്ച 5 മണിക്ക് രഥോത്സവവും 6 ന് ബുധനാഴ്ച 8.30 ന് പള്ളിവേട്ടയും 7 ന് വ്യാഴാഴ്ച ആറാട്ട് പുറപ്പാട് തിരു ആറാട്ടിന് ശേഷം ക്ഷേത്രത്തില്‍ തിരിച്ചെത്തി കൊടിയിറക്കല്‍ അഷ്ടമംഗല്യ കാഴ്ചയോടും ആറാട്ട് സദ്യയോടു കൂടി ഉത്സവ അവസാനം.

ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന വിശേഷാല്‍ പൂജകള്‍ക്ക് ഓഫീസില്‍ മുന്‍കൂട്ടി പണം അടക്കാമെന്നും കാഴ്ചവരവും എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34872/azhiyoor-sri-venugopal-temple-festival-march-31-to-april-7)