---
title: "സാമ്രാജ്യത്വ വിരുദ്ധ സന്ദേശവുമായി വടകരയിൽ എസ്എഫ്ഐയുടെ ഇഫ്താർ സംഗമം"
english_title: "SFI's Iftar gathering in Vadakara with anti-imperialist message"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/348727/sfis-iftar-gathering-in-vadakara-with-anti-imperialist-message"
published_at: "2026-03-20T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bcdb84b76cc_8.jpg"
keywords: []
---

# സാമ്രാജ്യത്വ വിരുദ്ധ സന്ദേശവുമായി വടകരയിൽ എസ്എഫ്ഐയുടെ ഇഫ്താർ സംഗമം

> **Lead Summary:** **വടകര: **സാമ്രാജ്യത്വ കടന്നുകയറ്റങ്ങൾക്കും യുദ്ധങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

## Article Content

**വടകര: **സാമ്രാജ്യത്വ കടന്നുകയറ്റങ്ങൾക്കും യുദ്ധങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

വടകര നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖരും സാധാരണക്കാരുമടക്കം നൂറുകണക്കിന് ആളുകൾ പങ്കുചേർന്നു. ഇടതുപക്ഷ രാഷ്ട്രീയ ബോധവും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ജനങ്ങളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം ഒരുക്കിയത്.

ലോകസമാധാനത്തിനായി യുദ്ധവിരുദ്ധ പ്രതിജ്ഞയും ചടങ്ങിൽ എടുത്തു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. താജുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.എം. സിയാന അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ. ഭാസ്കരൻ, സി. ഭാസ്കരൻ, ടി.പി. ഗോപാലൻ തുടങ്ങിയ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/348727/sfis-iftar-gathering-in-vadakara-with-anti-imperialist-message)