---
title: "ആര്‍ദ്ര കേരള പുരസ്‌കാരം; മൂടാടി ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമത്"
english_title: "ARDHAM Kerala Award; First in Mudadi Grama Panchayat District"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34891/ardham-kerala-award-first-in-mudadi-grama-panchayat-district"
published_at: "2022-03-31T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62451005a82e7_AaRDHA KERALA.jpg"
keywords: []
---

# ആര്‍ദ്ര കേരള പുരസ്‌കാരം; മൂടാടി ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമത്

> **Lead Summary:** **വടകര: **മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന ആര്‍ദ്ര കേരള പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനംനേടി മൂടാടി ഗ്രാമപഞ്ചായത്ത്.

## Article Content

**വടകര: **മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന ആര്‍ദ്ര കേരള പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനംനേടി മൂടാടി ഗ്രാമപഞ്ചായത്ത്.

5 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ആരോഗ്യ രംഗത്തെ പ്രൊജക്ടുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മികച്ച വാക്‌സിനേഷന്‍ സംവിധാനം, പകര്‍ച്ച വ്യാധികളുടെ നിയന്ത്രണം, ആരോഗ്യ സ്ഥാപനങ്ങളായ കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ ആയുര്‍വേദ ആശുപത്രികളുടെ മികച്ച സംഘാടനം എന്നീ ഘടകങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്.

അവാര്‍ഡ് ലഭിക്കാന്‍ കൂട്ടമായി പരിശ്രമിച്ച ഭരണ സമിതിയെയും ആരോഗ്യ പ്രവര്‍ത്തകരെയും പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34891/ardham-kerala-award-first-in-mudadi-grama-panchayat-district)