---
title: "സ്നേഹസന്ദേശമുയർത്തി വടകരയിൽ സംയുക്ത ഈദ്ഗാഹ്"
english_title: "Joint Eidgah in Vadakara with messages of love"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/348942/joint-eidgah-in-vadakara-with-messages-of-love"
published_at: "2026-03-21T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be489c1f5bc_2.jpg"
keywords: []
---

# സ്നേഹസന്ദേശമുയർത്തി വടകരയിൽ സംയുക്ത ഈദ്ഗാഹ്

> **Lead Summary:** **വടകര: **പെരുന്നാൾ പ്രാർത്ഥനകൾക്കായി വടകര നാരായണ നഗരം ഗ്രൗണ്ടിൽ വിശ്വാസികൾ ഒത്തുചേർന്നു. സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വടകര മസ്‌ജിദുൽ മുജാഹിദീൻ ഖത്തീബ് മുഹമ്മദ് റാഫി കോട്ടക്കൽ ഈദ് നമസ്‌കാരത്തിന് നേതൃത്വം നൽകി. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പ്രാർത്ഥനാ ചടങ്ങുകളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തം ദൃശ്യമായി.

## Article Content

**വടകര: **പെരുന്നാൾ പ്രാർത്ഥനകൾക്കായി വടകര നാരായണ നഗരം ഗ്രൗണ്ടിൽ വിശ്വാസികൾ ഒത്തുചേർന്നു. സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വടകര മസ്‌ജിദുൽ മുജാഹിദീൻ ഖത്തീബ് മുഹമ്മദ് റാഫി കോട്ടക്കൽ ഈദ് നമസ്‌കാരത്തിന് നേതൃത്വം നൽകി. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പ്രാർത്ഥനാ ചടങ്ങുകളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തം ദൃശ്യമായി.

പെരുന്നാൾ ആഘോഷങ്ങൾ സമൂഹത്തിൽ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ സഹായിക്കണമെന്ന് അദ്ദേഹം തന്റെ ഈദ് പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. പ്രാർത്ഥനകൾക്ക് ശേഷം പരസ്പരം ആലിംഗനം ചെയ്തും ആശംസകൾ കൈമാറിയും വിശ്വാസികൾ മടങ്ങി. സംയുക്ത ഈദ്ഗാഹ് കമ്മിറ്റി ഭാരവാഹികളാണ് ചടങ്ങുകൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/348942/joint-eidgah-in-vadakara-with-messages-of-love)