---
title: "പുതിയ കഥകൾ ഭാഷകൊണ്ട് ഇന്ദ്രജാലം തീർക്കുന്നവ; 'കഥാവീട്' പ്രകാശനം ചെയ്ത് എം. മുകുന്ദൻ"
english_title: "M. Mukundan releases 'Kathaveedu'"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/349227/m-mukundan-releases-kathaveedu"
published_at: "2026-03-23T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0ddcc3ebde_vatakara4.jpg"
keywords: []
---

# പുതിയ കഥകൾ ഭാഷകൊണ്ട് ഇന്ദ്രജാലം തീർക്കുന്നവ; 'കഥാവീട്' പ്രകാശനം ചെയ്ത് എം. മുകുന്ദൻ

> **Lead Summary:** **വടകര: [ **പുതിയ കാലത്തെ കഥകൾ ഭാഷകൊണ്ട് ഇന്ദ്രജാലം തീർക്കുന്നവയാണെന്ന് പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. വടകര ടൗൺഹാളിൽ നടന്ന 'കഥാവീട്, പി.ഒ. മടപ്പള്ളി കോളേജ്' എന്ന കഥാസമാഹാരത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: [ **പുതിയ കാലത്തെ കഥകൾ ഭാഷകൊണ്ട് ഇന്ദ്രജാലം തീർക്കുന്നവയാണെന്ന് പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. വടകര ടൗൺഹാളിൽ നടന്ന 'കഥാവീട്, പി.ഒ. മടപ്പള്ളി കോളേജ്' എന്ന കഥാസമാഹാരത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകങ്ങൾ മരിക്കുകയാണെന്ന് ആശങ്കപ്പെടേണ്ടതില്ലെന്നും പുതിയ കാലത്തിന് അനുയോജ്യമായ വായനക്കാർ നിരന്തരം വളർന്നുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1970 മുതൽ മടപ്പള്ളി കോളേജിൽ പഠിച്ചിറങ്ങിയ, മൺമറഞ്ഞുപോയവരടക്കമുള്ള 21 എഴുത്തുകാരുടെ കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രശസ്ത നോവലിസ്റ്റ് ഇ. സന്തോഷ് കുമാർ പുസ്തകം പ്രകാശനം ചെയ്തു. സർഗ്ഗാത്മകതയുടെ ദംശനം ഏൽക്കുക എന്നത് വലിയൊരു ഭാഗ്യമാണെന്നും അത്തരം സൗഭാഗ്യം ലഭിച്ച 21 പേരുടെ രചനകൾ കലാലയ സാംസ്കാരിക ജീവിതത്തിലെ പുതിയ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഡോ. സുനീഷ് കൃഷ്ണൻ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. നൗറ ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ ചീഫ് എഡിറ്റർ ഡോ. എം. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ദുമേനോൻ, സിതാര എസ്., ആർട്ടിസ്റ്റ് മദനൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

തയ്യുള്ളതിൽ രാജൻ സ്വാഗതവും കെ.പി. സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/349227/m-mukundan-releases-kathaveedu)